ഒന്നാം സ്ഥാനം നിവിൻ പോളിക്കു !! 10 ലക്ഷം രൂപയുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തായി മോഹൻലാലിന്റെ ഒടിയൻ !!
മോഹന്‍ലാലിനെ നായകനാക്കി വി. എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബട്ജറ്റ് ചിത്രമായ ഒടിയന്റെ ഓവര്‍സീസ് റിലീസ് അവകാശം വന്‍ തുകയ്ക്കാണ് വില്‍പ്പന നടന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 2.9 കോടി രൂപയാണ് ഓവര്‍സീസ് റൈറ്റായി ഒടിയന് ലഭിച്ചിരിക്കുന്നത്.3കോടിക്ക് മേലെ ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കിയ ‘കായംകുളം കൊച്ചുണ്ണി’യാണ് ഓവര്‍സീസ് റൈറ്റ്സ് ലിസ്റ്റിലെ ഒന്നാമന്.
റിലീസിന് മുന്‍പേ 7കോടി സാറ്റ് ലൈറ്റ് റേറ്റ് സ്വന്തമാക്കി മമ്മൂട്ടി ചിത്രം
തിരക്കഥാകൃത്ത് ‘സേതു’ ആദ്യമായി സംവിധാനംചെയ്യുന്ന മമ്മൂട്ടിയുടെ ഓണം റിലീസായ ‘ ഒരു കുട്ടനാടന്‍ ബ്ലോഗ് ‘ സാറ്റ് ലൈറ്റ് അവകാശം 7 കോടിയ്ക്ക് സൂര്യ ടിവി സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സാറ്റ് ലൈറ്റ് വിലയാണ് 7കോടി. മോഹന്‍ ലാലിന്റെ വില്ലനായിരുന്നു 7 കോടി സാറ്റ് വില നേടിയ ആദ്യ മലയാള ചിത്രം.
വില്ലന്‍ ശേഷം മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗാണ് 7 കോടി സാറ്റ് ലൈറ്റ് റൈറ്റ് റേറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള ചിത്രം.മോഹന്‍ലാലിന്റെ ‘ഒടിയന്’ ‘ലൂസിഫര്‍’ മമ്മൂട്ടിയുടെ ‘മാമാങ്കം ,ബിലാല്‍’ തുടങ്ങിയ ചിത്രങ്ങള്‍ 10 കോടിയെന്ന റെക്കോര്‍ഡ് സാറ്റ് ലൈറ്റ് നേടുമെന്ന് പ്രതീക്ഷിക്കുന്ന മലയാളംചിത്രങ്ങളാണ്.AshiqShiju