പുറത്തിറങ്ങാൻ പോലും വയ്യ, ചോദ്യങ്ങൾ..; നിവിൻ പോളി ആ ട്രോമയിൽ.. അവന്റെ അവസ്ഥ ദയനീയം…പൊട്ടിക്കരഞ്ഞ് നടൻ; സംഭവിച്ചത് വെളിപ്പെടുത്തി സിജു

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള യുവനടന്മാരിൽ പ്രധാനിയാണ് നിവിന്‍ പോളി. ആരെയും അമ്പരപ്പിക്കുന്നതാണ് നടന്റെ സിനിമ ജീവിതം. എന്നാൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ നിവിൻ പോളിയുടെ പേരും ഉയർന്നു വന്നിരുന്നു.

എന്നാൽ പിന്നീട് പരാതിക്കാരിയുടെ വാദങ്ങൾ തെറ്റാണെന്ന് പറഞ്ഞ് തെളിവുമായി ന്നറിയിച്ചിരുന്നു. പിന്നാലെ പരാതിക്കാരിയുടെ വാദങ്ങൾ തെറ്റാണെന്ന് പറഞ്ഞ് തെളിവുമായി വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ, ഭഗത് മാനുവൽ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.

ഇപ്പോൾ നടന്റെ ഒരു ഇടവേള എടുത്തിരിക്കുകയാണ്. ഇഇഇ സംഭവത്തിന് ശേഷം ആരാധകർ താരത്തെ അന്വേഷിക്കുകയാണ്. നിവിന് എന്താണ് സംഭവിച്ചത്? എന്നാണ് എല്ലാവരുടെയും ചോദ്യം. ഇപ്പോഴിതാ നടനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സിജു വില്‍സണ്‍.

ചില ചിത്രങ്ങള്‍ നിവിൻ ഏറ്റെടുത്തതായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ നിവിന്റെ നല്ല ഒരു തിരിച്ചുവരവിനായി താനും കാത്തിരിക്കുകയാണ് എന്ന് സിജു വില്‍സണ്‍ പറയുന്നു.

അതിന്റെ പ്രിപ്രേഷന്റെ ഭാഗമായിട്ടായിരിക്കാം മാറി നില്‍ക്കുന്നതെന്നും നിവിന്റെ നല്ലൊരു എന്റര്‍ടൈനിങ് പെര്‍ഫോമന്‍സ് കാണാന്‍ കാത്തിരിക്കുകയാണ് താനെന്നും വൈകാതെ വരുമെന്നും സിജു വില്‍സണ്‍ വ്യക്തമാക്കി.

അതേസമയം അവനെ വിളിക്കാറുണ്ട്, കണ്ടിട്ട് കുറച്ച് കാലങ്ങളായി ഓരോ തിരക്കുകളിലല്ലേ എന്നാണ് കാണാറില്ലേ എന്ന ചോദ്യത്തിന് സിജു നൽകിയ മറുപടി. മാത്രമല്ല അവന് നേരെ ഉണ്ടായ തെറ്റായ പീഡനാരോപണം ഒരു ട്രോമയാണെന്നും നടൻ വെളിപ്പെടുത്തി.

ആ സംഭവത്തിന് ശേഷം അധികം പുറത്തിറങ്ങി കണ്ടിട്ടില്ലെന്നും സിജു വില്‍സണ്‍ പറയുന്നു. അത് തീര്‍ത്തും തെറ്റായ ഒരു ആരോപണമായിരുന്നെന്നും വ്യാജമാണെന്ന് എല്ലാവര്‍ക്കും മനസ്സിലായെങ്കിലും അവനെ വിളിച്ച സമയത്ത് അതൊരു ട്രോമയായിരുന്നു അവൻ തന്നോട് പറഞ്ഞരുന്നെന്നും സിജു തുറന്നു പറഞ്ഞു.

പത്ത് പേര്‍ ആ വാര്‍ത്ത കണ്ടാല്‍, നാല് പേരെങ്കിലും അത് വിശ്വസിക്കില്ലേയെന്നും വ്യാജമാണെന്ന കാര്യം പിന്നീട് ചിലര്‍ അറിഞ്ഞിരിക്കണം എന്നില്ലെന്നും നമ്മൾ ഒരു കുറ്റവും ചെയ്യാതെ അനുഭവിക്കേണ്ടി വരുന്ന അവസ്ഥ മോശമാണെന്നും നടൻ വേദനയോടെ പറഞ്ഞു. പലപ്പോഴും ഫങ്ഷനൊക്കെ പോകുമ്പോള്‍ നിവിന്റെ കാര്യം സുഹൃത്ത് എന്ന നിലയില്‍ തന്നോട് പോലും പലരും ചോദിക്കാറുണ്ടെന്നും അപ്പോള്‍ പിന്നെ നിവിന്റെ അവസ്ഥ എന്താവുമെന്ന് ഊഹിക്കുമല്ലോയെന്നും സിജു വില്‍സണ്‍ കൂട്ടിച്ചേർത്തു.

മാത്രമല്ല എല്ലാവരുടെയും ചോദ്യത്തെ ഫേസ് ചെയ്യേണ്ടി വരുന്നതിനാൽ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ട്. നിയമത്തെ നേരിടണം, പല ചോദ്യങ്ങളെ നേരിടണം, തെറ്റൊന്നും ചെയ്തില്ലെങ്കിലും തെറ്റ് ചെയ്യുന്ന ആളുകൾ സഞ്ചരിക്കുന്ന അതെ നിയമ വഴികളിലൂടെ ഒക്കെ പോയി വേണം തന്റെ നിരപരാധിത്വം തെളിയിക്കാന്‍.

Vismaya Venkitesh :