വമ്പൻ ലുക്കും ഡാൻസും, നിവിൻ പോളിയുടെ വീഡിയോ വൈറൽ; കാണാൻ കാത്തിരുന്ന കാഴ്ചയെന്ന് ആരാധകർ

മലയാളി പ്രേക്ഷകരുടെ പ്രിയ നടനാണ് നിവിൻ പോളി. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് നടൻ അഭിനയിച്ച ആൽബം ​ഗാനം ‘ഹബീബീ ഡ്രിപ്പ് ആണ്.

ഈ വിഡിയോയിൽ സൂപ്പർ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. മാത്രമല്ല ​ഗംഭീര ഡാൻസ് മൂവുകളും നിവിൻ ചെയ്യുന്നത് മറ്റൊരു ആകർഷണമാണ്. വിദേശത്താണ് ഗാനം പൂർണമായും ചിത്രീകരിച്ചത്.

അതേസമയം ഇതിനോടകം യൂട്യൂബിൽ ട്രെൻഡിങ് നമ്പർ 2 ആയി മുന്നേറുകയാണ് വിഡിയോ. നിലവിൽ 40 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. റാപ്പർ ഡബ്സിയാണ് ​ഗാനത്തിന്റെ രചനയും ആലാപനവും നിർവഹിച്ചത്.

ഈ നിവിനെയാണ് കാത്തിരുന്നത് എന്നാണ് ആരാധകരുടെ കമന്റുകൾ. അടുത്ത സിനിമയിൽ ഈ ലുക്കിൽ വരാനും ആരാധകർ താരത്തോട് ആവശ്യപ്പെടുന്നുണ്ട്.

Vismaya Venkitesh :