സംഘടന വേണോ ?! അതോ കരിയർ വേണോ ?! വിവാദങ്ങളിൽ നിവിൻ പ്രതികരിക്കുന്നു…

സംഘടന വേണോ ?! അതോ കരിയർ വേണോ ?! വിവാദങ്ങളിൽ നിവിൻ പ്രതികരിക്കുന്നു…

വലിയ വിവാദങ്ങളിൽ പെടാതെ പ്രൊഫഷണലായി കാര്യങ്ങളെ സമീപിക്കുന്ന താരം എന്ന ഇമേജാണ് നിവിന്‍ പോളിക്ക് സിനിമക്കകത്തും പുറത്തും. അത് കൊണ്ട് തന്നെ വിവാദങ്ങളിൽ അഭിപ്രായം പറഞ്ഞു പുലിവാല് പിടിക്കാനോ, ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാനോ ഒരിക്കലും നിവിൻ പോവാറില്ല.

സംഘടനക്കൊപ്പമാണോ, സിനിമക്കൊപ്പമാണോ എന്ന ചോദ്യത്തിന് നിവിന് കൃത്യമായ മറുപടിയും ഉണ്ട്. പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങളുമായി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിവിൻ പോളി.

“വിവാദങ്ങൾ വേണം എന്നു നിർബന്ധമില്ലല്ലോ ?! സിനിമയിലഭിനയിക്കാനാണ് വന്നത്. പ്രേക്ഷകർക്കിഷ്ടമുള്ള സിനിമ ചെയ്യുക, അവരെ ഇഷ്ടപ്പെടുത്തുക, എന്തെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ അടുത്ത സിനിമയിൽ അത് ശരിയാക്കുക എന്ന ലക്ഷ്യമാണ് ഇപ്പോഴുള്ളത്. സംഘടനാപരമായുള്ള കാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള പക്വത എനിക്ക് ഇപ്പോൾ ആയിട്ടില്ലെന്നാണ് തോന്നുന്നത്. ആ പക്വതയിലെത്തുമ്പോള്‍ അതിന്‍റേതായ രീതിയിൽ പ്രതികരിക്കാം.” – നിവിന്‍ പറഞ്ഞു.

നിർമാതാവ് എന്ന വേഷമണിയാൻ ഇഷ്ടമാണെന്നും ഇനിയും സിനിമകൾ നിർമിക്കാന്‍ താൽപര്യമുണ്ടന്നും നിവിൻ പറയുന്നു. അടുത്ത വർഷത്തോടെ ഇനിയും സിനിമകൾ സ്വയം നിർമ്മിച്ച് പുറത്തിറക്കാൻ താല്പര്യമുണ്ടെന്നും നിവിൻ കൂട്ടിച്ചേർത്തു.

Nivin Pauly about current issues in Malayalam cinema

Abhishek G S :