ജീവിതത്തില്‍ രണ്ട് മോശം തീരുമാനങ്ങൾ ഞാൻ എടുത്തു; നിതീഷ് ഭരദ്വാജ്

ഞാന്‍ ഗന്ധര്‍വനിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായ മാറുകയായിരുന്നു നിതീഷ് ഭരദ്വാജ്. പിന്നീട് മലയാള ചിത്രങ്ങളില്‍ അദ്ദേഹത്തെ കണ്ടില്ലെങ്കിലും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ കൃഷ്ണനായി എത്തി . ഇപ്പോൾ ഇതാ തന്റെ ജീവിതത്തിലെ രണ്ടു മോശം തീരുമാനങ്ങളെക്കുറിച്ച്‌ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു

‘ജീവിതത്തില്‍ ഞാന്‍ രണ്ടു മോശം തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്. ലണ്ടനിലേക്കു പോകാനുള്ള തീരുമാനമാണ് അ തിലൊന്ന്. കാഴ്ചപ്പാടുകള്‍ വിശാലമാകാന്‍ അതു സഹായിച്ചു. പക്ഷേ, വിലയായി നല്‍കേണ്ടിവന്നത് കരിയറാണ്.

മടങ്ങിയെത്തി രാഷ്ട്രീയത്തില്‍ ഇറങ്ങിയതാണ് രണ്ടാമത്തെ തെറ്റ്. 1996ല്‍ മധ്യപ്രദേശില്‍ നിന്നു ലോക്സഭ എംപിയായെങ്കിലും രാഷ്്ട്രീയം എനിക്കു പറ്റില്ലെന്നു മനസ്സിലാക്കി സ്വയം വിരമിച്ചു. രാഷ്ട്രീയത്തില്‍ നിന്നാല്‍ ആത്മാവ് നഷ്ടപ്പെടുമെന്നു തോന്നി, അതിനു ഞാന്‍ തയാറായിരുന്നില്ല.’ നിതീഷ് പറയുന്നു.

വീണ്ടും സിനിമയില്‍ സജീവമായി. ‘മോഹന്‍ജോദാരോ’യില്‍ ഹൃത്വിക് റോഷന്റെ ചാച്ചായുടെ വേഷമായിരുന്നു. ഒരു മലയാള സിനിമയിലേക്ക് വിളിച്ചിരുന്നു, വില്ലന്‍ റോളില്‍. മലയാളികള്‍ വില്ലനായി അംഗീകരിക്കുമോ എന്നു സംശയം തോന്നിയതിനാല്‍ സ്വീകരിച്ചില്ല. താരം പങ്കുവച്ചു

Nitish Bharadwaj

Noora T Noora T :