ഒരേ സമയം നാലു ഭാഷകളിൽ ഇറങ്ങുന്ന പ്രാണയുടെ മലയാളം റിലീസിനായി താൻ കാത്തിരിക്കുന്നു; നിത്യ മേനോൻ!!!
പ്രാണയുടെ മലയാളം റിലീസിനായി കാത്തിരിക്കുന്നു എന്ന് നിത്യ മേനോൻ. നിത്യ മേനോൻ തന്റെ ഫേസ്ബുക് പേജ് വഴിയാണ് ഈ വിവരം അറിയിച്ചത്. ഒരേ സമയം നാലു ഭാഷകളിൽ ഇറങ്ങുന്ന ചിത്രമാണ് പ്രാണ.എന്നാൽ താൻ കാത്തിരിക്കുന്നത് മലയാളം റിലീസിനാണെന്നാണ് താരം പറയുന്നത്. മലയാളം,തെലുങ്കു ,കന്നഡ ,ഹിന്ദി ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്. മറ്റ് ഭാഷകളിലെ ആരാധകർ അവിടുത്തെ റിലീസിനായി കാത്തിരിക്കുകയാണെന്നും കമെന്റ് ചെയ്തിട്ടുണ്ട്.
വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയിൽ നിത്യ മേനോൻ മാത്രമായിരിക്കും അഭിനയിക്കുന്നത്. ജനുവരി 18 നാണ് ചിത്രത്തിന്റെ റിലീസ്.
ഒരുപാട് പ്രത്യേകതകൾ ഉള്ള ചിത്രമാണ് പ്രാണ. ഒരിടവേളക്ക് ശേഷം നിത്യ മലയാളത്തിൽ അഭിനയിക്കുന്നചിത്രം കൂടിയാണ് പ്രാണ. 100 ഡേയ്സ് ഓഫ് ലവ് ആണ് നിത്യ അവസാനമായി അഭിനയിച്ച മലയാള ചിത്രം.
ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകൾ ഒന്നിക്കുന്ന ചിത്രമാണ് പ്രാണ. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകനായ പി സി ശ്രീറാം വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പ്രാണ. ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി ആണ് ചിത്രത്തിന്റെ ശബ്ദമിശ്രണം നടത്തുന്നത്. നാലുഭാഷയിൽ എത്തുന്ന പ്രാണ ലോകത്തിലെ ആദ്യത്തെ സിംഗ് സെറൗണ്ട് സൗണ്ട് ഫോർമാറ്റിൽ എത്തുന്ന ചിത്രം കൂടിയാണ്. ഒരു ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ജാസിന്റെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ലൂയിസ് ബാങ്ക്സ് ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തുന്നത് പ്രണയിലൂടെയാണ്. ദൂരദർശനിലൂടെ രാജ്യം ഏറ്റവും കൂടുതൽ കേട്ട ” മിലെ സുർ മേരാ തുമരാ ” എന്ന ദേശ സ്നേഹ ഗാനത്തിന്റെ ശില്പി ഇദ്ദേഹമായിരുന്നു.
പ്രാണയുടെ ട്രെയിലറും സിനിമയുടെ ലിറിക് ഗാനവും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. പ്രേക്ഷകർക്കായി ഒരു സെൽഫി കോണ്ടെസ്റ്റും പ്രാണയുടെ അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു.
nithya’s fb post about praana movie