കേരളാസ്റ്റൈലില്‍ നിത്യയെ താലിക്കെട്ടണമെന്നും അതവളുടെ ആഗ്രഹമാണെന്നും ജോണി ആന്റണി, എല്ലാവരുടെയും നിര്‍ബന്ധത്തിനൊടുവില്‍ നിത്യയെ താലി അണിയിച്ച് ഭര്‍ത്താവ് വിക്കി

ഈ പറക്കും തളിക എന്ന ഒറ്റ ചിത്രം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നിത്യ ദാസ്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറി നിന്ന നടി അടുത്തിടെ മടങ്ങിയെത്തുകയും ചെയ്‌തു. ഇപ്പോൾ ടി വി ഷോയിലും നടി സ്ഥിര സാന്നിധ്യമാണ്.

പൈലറ്റായ പഞ്ചാബ് സ്വദേശിയുമായിട്ടുള്ള നടിയുടെ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഭര്‍ത്താവ് വിക്കിയെ കുറിച്ചും രണ്ടാളും പ്രണയിച്ച് വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെ നിത്യ മുന്‍പ് പലപ്പോഴായി തുറന്ന് സംസാരിച്ചിട്ടുണ്ട്

ഇപ്പോഴിതാ നടി രണ്ടാമതും വിവാഹിതയായെന്ന രസകരമായ കാര്യമാണ് പുറത്ത് വന്നിരിക്കുന്നത്.

വിമാനത്തില്‍ വച്ച് കണ്ടുമുട്ടിയ വിക്കിയുമായി പ്രണയവിവാഹമായിരുന്നു നിത്യ ദാസിന്റേത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ചടങ്ങുകള്‍ നടത്തിയെങ്കിലും താന്‍ ആഗ്രഹിച്ചത് പോലൊരു വിവാഹമായിരുന്നില്ല. താലി പോലും അവരുടെ രീതിയിലുള്ള മംഗല്യസൂത്രയായിരുന്നു. മാത്രമല്ല പുടവ കൊടുക്കുന്നതാണ് നമ്മുടെ രീതിയിലെ കല്യാണം. അവര്‍ അന്ന് പുടവ കൊണ്ട് വരാനും മറന്നു. നെറ്റിയില്‍ സിന്ദൂരം തൊടാനും ഇല്ല. അത് ലിപ്സ്റ്റിക് കൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു. മൊത്തത്തില്‍ അലങ്കോലമായൊരു കല്യാണമായിരുന്നു തന്റേതെന്ന് നിത്യ പറഞ്ഞു ആഗ്രഹിച്ചത് പോലൊരു വിവാഹമേ ആയിരുന്നില്ലെന്ന് ഞാനും എന്റാളും എന്ന പരിപാടിയില്‍ വച്ചാണ് നിത്യ പറഞ്ഞത്.

എന്നാലിപ്പോള്‍ നിത്യയെ രണ്ടാമതും വിവാഹം കഴിപ്പിച്ചിരിക്കുകയാണ്. ഈ പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെയുടെ മുന്നോടിയായി നടിയുടെ ഭര്‍ത്താവും മക്കളുമൊക്കെ വേദിയിലേക്ക് എത്തിയിരുന്നു.

വിക്കിയ്ക്ക് മലയാളം കാര്യമായി അറിയില്ലെങ്കിലും നിത്യയുടെ ആഗ്രഹപ്രകാരം കേരളത്തിലെ താലി കെട്ടണമെന്ന് പറയുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

ഭര്‍ത്താവ് വിക്കിയ്ക്ക് മലയാളം അറിയുമോ എന്ന ചോദ്യത്തിന് കുറച്ച് കുറച്ച് അറിയാമെന്ന് കളിയാക്കി കൊണ്ട് നടി പറയുന്നു. ശേഷം നിത്യയ്ക്ക് ഒരു ആഗ്രഹമുണ്ടെന്നും അത് ഈ വേദിയില്‍ വച്ച് നടത്തണമെന്നും സംവിധായകന്‍ ജോണി ആന്റണിയാണ് പറയുന്നത്.

കേരളാസ്റ്റൈലില്‍ നിത്യയെ താലിക്കെട്ടണമെന്നും അതവളുടെ ആഗ്രഹമാണെന്നും ജോണി പറയുന്നു. അങ്ങനെ എല്ലാവരുടെയും നിര്‍ബന്ധത്തിനൊടുവില്‍ നിത്യയെ ഭര്‍ത്താവ് വിക്കി താലി അണിയിക്കുകയാണ്. ഇതിനെല്ലാം സാക്ഷിയായി നടിയുടെ രണ്ട് മക്കളും വേദിയില്‍ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

Noora T Noora T :