അന്തരിച്ച ഇന്ത്യന്‍ കലാ സംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായിക്ക് ആദരവ് അര്‍പ്പിച്ച് 96ാമത് ഓസ്‌കര്‍ വേദി. ലോക സിനിമയില്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ച കലാകാരന്മാരെ ആദരിക്കുന്നതിനൊപ്പമാണ് നിതിന്‍ ദേശായിക്കും ആദരവ് നല്‍കിയത്.
അദ്ദേഹത്തിന്റെ ‘ജോധാ അക്ബര്‍’, ‘പ്രേം രത്തന്‍ ധന് പായോ’, കൂടാതെ ജനപ്രിയ ടിവി ക്വിസ് ഷോ ‘കൗണ്‍ ബനേഗാ ക്രോര്‍പതി’ തുടങ്ങിയവയിലെ ഭാ?ഗങ്ങളും ഓസ്‌കര്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചു.
2023 ഓ?ഗസ്റ്റിലാണ് നിതിന്‍ ദേശായി അന്തരിച്ചത്. അദ്ദേഹത്തിന്റെ സ്വന്തം സ്റ്റുഡിയോയില്‍ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു കണ്ടെത്തിയത്. ദാപോളിയിലായിരുന്നു നിതിന്‍ ദേശായിയുടെ ജനനം. നിരവധി മറാഠി, ഹിന്ദി സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹം ദില്‍ ദേ ചുകേ സനം, ല?ഗാന്‍, ദേവദാസ്, ജോധാ അക്ബര്‍, പ്രേം രത്തന്‍ ധന് പായോ തുടങ്ങിയവയാണ് അദ്ദേഹം കലാസംവിധാനം നിര്‍വഹിച്ച ചില ചിത്രങ്ങള്‍.
20 വര്‍ഷം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ അശുതോഷ് ?ഗവാരിക്കര്‍, രാജ്കുമാര്‍ ഹിറാനി, സഞ്ജയ് ലീലാ ബന്‍സാലി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. മികച്ച കലാ സംവിധായകനുള്ള ദേശീയ പുരസ്‌കാരം നാലു തവണ സ്വന്തമാക്കിയിട്ടുണ്ട്. ഇതേ വിഭാഗത്തില്‍ മൂന്ന് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും ദേശായിയെ തേടിയെത്തി.