ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് നിഷാ സാരംഗ്. നീലുവായിട്ടാണ് നിഷ പരമ്പരയിൽ എത്തുന്നത്.ഇപ്പോളിതാ തന്റെ ലോക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
“കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ഫ്രീ ടൈം കിട്ടുന്നതില്‍ സന്തോഷമുണ്ട്. അതേ സമയം തന്നെ സഹപ്രവര്‍ത്തകരുടെ കാര്യങ്ങള്‍ ആലോചിക്കുമ്ബോള്‍ സങ്കടമുണ്ട്. രണ്ട് മാസത്തോളമായി ഷൂട്ടിംഗുകള്‍ നിര്‍ത്തിവെച്ചിട്ട്. നിത്യവേതനം വാങ്ങുന്ന എത്രയോ ആളുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അവരെക്കുറിച്ചാണ് താന്‍ ഓര്‍ക്കുന്നത്. മരുന്നിനും വീട് പുലര്‍ത്തുന്നതിനുമൊക്കെയായി നിത്യവേതനം ഉപയോഗിച്ചിരുന്നവരുടെ കാര്യം കഷ്ടമാണ്. അവരെ സഹായിക്കുകയെന്നുള്ള ഉത്തരവാദിത്തം അഭിനേതാക്കള്‍ക്കുണ്ട്.” നിഷ പറയുന്നു
ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെയും ടെക്‌നീഷ്യന്‍മാരുടേയുമൊക്കെ പിന്തുണ അഭിനേതാക്കള്‍ മറക്കരുതെന്നും താരം ഓര്‍മ്മിപ്പിച്ചു. “താരങ്ങളെ ജനപ്രിയരാക്കുന്നതിന് പിന്നിലുള്ള അവരുടെ പ്രയത്‌നം കണ്ടില്ലെന്ന് നടിക്കാനാവില്ല.
അഭിനേതാക്കളെല്ലാം അവരെ സഹായിക്കുന്നതിനായി ഒരുമിക്കണമെന്നും താരം പറയുന്നു. സമാധാനത്തോടെ വീട്ടിലിരിക്കാനാവുന്ന സന്ദര്‍ഭമല്ല ഇപ്പോഴത്തേത്.” എന്നാല്‍ മരണസംഖ്യ കൂടുന്തോറും ആശങ്കയാണ്. കേരളത്തിലെ സ്ഥിതി വ്യത്യാസമാണെന്നുള്ളത് ആശ്വാസമുള്ള കാര്യമാണെന്നും നിഷ സാരംഗ് കൂട്ടിച്ചേര്‍ത്തു..