മലയാളി പ്രേഷകരുടെ പ്രിയ സീരിയലാണ് ഉപ്പും മുളകും. ആ സീരിയലിലെ നീലുവിനെ അറിയാത്തവരായി ആരും ഉണ്ടാവില്ല. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ഉപ്പും മുളകിലെ നീലുവായ നിഷാ സാരംഗ്. സാധാരണ സീരിയലുകളില്‍ നിന്നും വ്യത്യസ്തമായി യുവാക്കള്‍ക്കിടയില്‍ പോലും ആരാധകരുണ്ട് ഇന്ന് ഉപ്പും മുളകിനും.
തന്റെ ഇളയമകള്‍ രവിത ചന്ദ്രന്‍ ബിരുദം നേടിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നിഷ സാരംഗ്. ബെംഗളൂരു ഗാര്‍ഡന്‍ സിറ്റി കോളേജില്‍ നിന്നും ബിരുദം നേടിയ മകളുടെ ചിത്രം നിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
”അഭിമാന നിമിഷം. അഭിനന്ദങ്ങള്‍ മോളേ. ഇവിടം കൊണ്ട് നിര്‍ത്തരുത്. നിനക്ക് ഒരുപാട് മുന്നോട്ട് പോകാനുണ്ട്. അസാധ്യമായത് പോലും നിനക്ക് നേടാനാകുമെന്ന് തെളിയിക്കൂ. ഞങ്ങളുടെ അഭിമാനമായി മാറൂ” എന്നായിരുന്നു നിഷ ചിത്രത്തോടൊപ്പം കുറിച്ചത്.
അമ്മയായ നിഷയ്ക്ക് ജീവിതത്തില്‍ രണ്ട് പെണ്‍മക്കളാണുള്ളത്. മൂത്ത് മകളുടെ കുട്ടിയോടൊപ്പമുള്ള നിഷയുടെ ചിത്രങ്ങള്‍ കുറച്ച് നാള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
nisha sarangh instagram post