ആളുകളുടെ ശ്രദ്ധ കിട്ടാനും കൂടെ നിൽക്കാനുമുള്ള ഏറ്റവും എളുപ്പ വഴി ജാതി പറയുന്നതാണ്; അനിൽ രാധാകൃഷ്ണ മേനോന് പിന്തുണയുമായി നടൻ നിർമൽ പാലാഴി

സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ച സംഭവത്തിൽ പിന്തുണയുമായി നടന്‍ നിര്‍മല്‍ പാലാഴി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിന്തുണ അറിയിച്ചത്. പൊതു വേദിയിൽ വച്ചുനടന്ന പ്ര ഹസനത്തിനു അതേ രീതിയിൽ തിരിച്ചു പ്രതികരിക്കാൻ അദ്ദേഹത്തിന്റെ നിലവാരം അനുവദിച്ചില്ല. ശ്രദ്ധ കിട്ടാനും ആളുകൾ കൂടെ നിൽക്കാനും ഏറ്റവും എളുപ്പമുല്ല വഴിയാണ് ജാതി പറയുന്നതാണെന്നും ഫേസ്ബുക്കിൽ കുറിച്ചു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ഒരു സിനിമ ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ മുന്നേ pree production സമയത്തു അതിലെ അസോസിയേഷൻ അസിസ്റ്റന്റ് അങ്ങനെ സിനിമയുമായി ബന്ധംഉള്ള എല്ലാവരും “അതിൽ പല മതത്തിൽ പെട്ടവരുണ്ട് പല ജാതിയിൽ പെട്ടവരും ഉണ്ട്”ഒരുമിച്ച് മാസങ്ങളോളളം അനിലേട്ടന്റെ വീട്ടിൽ ആണ് ഉണ്ട് ഉറങ്ങി താമസിക്കുന്നത് എല്ലാവർക്കും ഒരേ സ്നേഹത്തോടെയാണ് ആ അമ്മയും ചേച്ചിയും വച്ചു വിളമ്പിയിട്ടുള്ളത് ജാതിയും മതവും പറയുന്ന ആൾക്ക് ഒരിക്കലും അങ്ങനെ ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.”അനിലേട്ടന് പറഞ്ഞുന്നു പറഞ്ഞു എന്നെ കെട്ടിട്ടൊള്ളു അനിലേട്ടന്റെ നേരിട്ടു പറഞ്ഞതായി ആരും കേട്ടിട്ടില്ല” ഒരു പൊതു വേദിയിൽ വച്ചുനടന്ന പ്രേഹസനത്തിനു അതേ രീതിയിൽ തിരിച്ചു പ്രതികരിക്കാൻ അദ്ദേഹത്തിന്റെ നിലവാരം അനുവദിച്ചു കാണില്ല അതുകൊണ്ടായിരിക്കാം ഒരക്ഷരം മിണ്ടാതെ ഇറങ്ങി പോന്നത് അതു അദ്ദേഹത്തിന് ഉത്തരം മുട്ടിയിട്ടാണ് എന്നു പറയുന്നവരെയും കണ്ടു. അതു പിന്നെയും ചൊറിഞ്ഞു പൊട്ടികാതെ എന്റെ ഭാഗത്തെ തെറ്റുപറ്റി ക്ഷമ ചോദിച്ചു നിർത്താൻ ശ്രമിക്കുകയും ചെയ്തു അതു കഴിഞ്ഞിട്ടും തേറിപൊങ്കാല ഇടുന്നവരോട്.

ദയവു ചെയ്തു രണ്ട്‌ ഭാഗത്തും ഉള്ള സത്യാവസ്ഥ അറിയാതെ ഒന്നും അറിയാതെ വീട്ടിൽ ഇരിക്കുന്നവരെ തെറിപറയുന്ന ഈ പരിപാടി നിർത്തണം ഒരു അപേക്ഷയാണ് 🙏🙏🙏 പെട്ടന്ന് ശ്രദ്ധ കിട്ടാനും ആളുകൾ കൂടെ നിൽക്കാനും ഏറ്റവും എളുപ്പമാണ് ജാതി പറയുക അതു കേൾക്കുമ്പോഴേക്കും സത്യം നോക്കാതെ എടുത്തു ചാടുന്ന ഈ പ്രവണത ഒന്നു നിർതികൂടെ 😃😃😜ഈ പോസ്റ്റ് ഇട്ട ഞാനും ഉന്നതകുലജാതൻ ആയിട്ടു അല്ലാട്ടോ ഇതിനു പിന്നിലെ കുറച്ചു സത്യങ്ങൾ അറിയാം അതുകൊണ്ടു മാത്രമാണ് ഈ പോസ്റ്റ്🙏🙏🙏

Nirmal Palazhi supported Anil Radhakrishnan Menon

Sruthi S :