സിനിമയ്ക്കുള്ളിലെ അടുക്കള രാഷ്ട്രീയത്തോട് തനിയ്ക്ക് തീരെ യോജിപ്പില്ലെന്ന് നടി നിമിഷ സജയൻ. സിനിമ ഒരു കലാരൂപമാണ്. അത് എപ്പോഴും സംശുദ്ധമായിരിക്കണം.
അതിൽ ഒരിക്കലും വ്യക്തി താത്പര്യങ്ങളോ ഗ്രൂപ്പിസമോ കടന്നു വരാൻ പാടില്ലെന്ന് കേരള കൗമുദിയുമായുള്ള അഭിമുഖത്തിൽ നടി പറഞ്ഞു.

ഡബ്ലിയുസിസിയുടെ കടന്നു വരവോടെ സ്ത്രീകളോട് മോശമായി പെരു മാറുന്നവർക്കിടയിൽ പേടിയുണ്ടായിട്ടുണ്ട്. സ്ത്രീകളുടെ ഇടയിൽ അങ്ങനെ ഒരു ശക്തി വന്നതിൽ ഞാൻ സന്തോഷിക്കുന്നു നിമിഷ വ്യക്തമാക്കി.
സ്ത്രീയും പുരുഷനും ഒരുപോലെ ജോലി ചെയ്യുന്ന മേഖലയാണ് സിനിമ. എന്നാൽ ഇവിടെ ഉയർന്ന പ്രതിഫലം എപ്പോഴും പുരുഷന്മാർക്ക് മാത്രമാണ്. എല്ലാ മേഖലയിലും സമത്വം എന്നതാണ് ഫെമിനിസത്തിന്റെ ഏറ്റവും വലിയ മുദ്രാവാക്യം നടി കൂട്ടിച്ചേർത്തു.