”എന്റെ കണ്ണുകൾ നിറയുന്നുണ്ടെങ്കിലും മനസ് പുഞ്ചിരിക്കുന്നു; സഹോദരിയുടെ വിവാഹം കഴിഞ്ഞെന്ന്2 നടി നിമിഷ; പിന്നാലെ ചോദ്യവുമായി ആരാധകരും

മലയാളികളുടെ പ്രിയ നായികയാണ് നിമിഷ സജയൻ. കുറച്ചു സിനിമകളിലൂടെ തന്നെ പ്രേക്ഷകർക്ക് ഇഷ്ട്ട നായികയായി. സിനിമയിലെത്തി കുറച്ചു വർഷങ്ങൾ ആയിട്ടുള്ളു എങ്കിലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും അന്തർദേശിയ അംഗീകാരവുമൊക്കെ നിമിഷ നേടി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷമാണ് വൈറലാകുന്നത്. നിമിഷയുടെ സഹോദരി നീതു സജയൻ വിവാഹിതയായി. നിമിഷ തന്നെയാണ് സഹോദരിയുടെ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. കാർത്തിക്ക് ശിവശങ്കർ എന്നാണ് വരന്‍റെ പേര്. ” എന്റെ കണ്ണുകൾ നിറയുന്നുണ്ടെങ്കിലും മനസ് സന്തോഷത്താൽ പുഞ്ചിരിക്കുകയാണ്” എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നിമിഷ കുറിച്ചിരിക്കുന്നത്. ഇതോടെ ആരാധകരും കമന്റുമായെത്തി. എന്നാണ് താരത്തിന്റെ കല്യാണം എന്നാണ് ആരാധകർ ചോദിക്കുന്നത്. നിമിഷയുടെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊന്നും താരം പ്രതികരിച്ചിട്ടില്ല.

Vismaya Venkitesh :