ഇൻഫ്ലുവൻസറും മോഡലുമായ നിള നമ്പ്യാർ ആദ്യമായി സംവിധാനം ചെയ്യുന്ന അ ഡൾട്ട് വെബ് സിരീസിൽ നായകനായി അലൻസിയർ. ലോല കോട്ടേജ് എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസിന്റെ സംവിധാനവും നിർമാണവും നിർവഹിക്കുന്നത് നിള നമ്പ്യാർ തന്നെയാണ്.
സെറ്റിൽ അലൻസിയർ ജോയ്ൻ ചെയ്ത കാര്യം നിള തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. കുട്ടാക്കാനത്താണ് വെബ് സിരീസിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. സീരിസിൽ ബ്ലെസി സിൽവസ്റ്റർ എന്ന മോഡലും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉടനെ സീരിസ് പുറത്തിറക്കാനാണ് ഇവരുടെ ശ്രമം.
ഉടൻ തന്നെ ചിത്രീകരണം പൂർത്തിയാക്കാനാണ് താരം പദ്ധതിയിടുന്നത്. നിള നമ്പ്യാർ ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനലിലൂടെ വെബ് സീരിസ് പുറത്തിറക്കാനാണ് നടി പദ്ധതിയിടുന്നത്.