നടി നികിത ​ഘാ​​ഗ് ബിജെപിയിൽ

പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് നികിത ​ഘാ​ഗ്. ഇപ്പോഴിതാ നടി ബിജെപിയിൽ ചേർന്നിരിക്കുന്നുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്.

സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യം. അതുകൊണ്ടാണ് രാഷ്‌ട്രീയത്തിൽ താൻ ഇറങ്ങിയതെന്നുമാണ് മോഡൽ കൂടിയായ നികിത ​ഘാ​ഗ് പറയുന്നത്.

നമ്മുടെ സമൂഹത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ നമ്മൾ അതിന്റെ ഭാ​ഗമാകണം. കഴിഞ്ഞ പത്ത് വർഷമായി ഞാൻ മൃഗസംരക്ഷണത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു വരികെയാണ്.

ഈ അനുഭവങ്ങൾ പൊതുപ്രവർത്തക എന്ന നിലയിൽ എന്നിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കി. മനുഷ്യരുടെ ക്ഷേമത്തിനായും എന്റെ അനുഭവങ്ങൾ ഉപയോഗിക്കാനും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ഞാൻ പൂർണ്ണമായും തയ്യാറാണ്. അതുകൊണ്ടാണ് ബിജെപിയിൽ ചേർന്നതെന്നാണ് നടി പറഞ്ഞത്.

മോഡലിം​ഗിലൂടെയാണ് താരം അഭിനയ രം​ഗത്തേക്ക് കടന്നുവന്നത്. നിരവധി ഫാഷൻ ഷോകളിലും ഫോട്ടോ ഷൂട്ടുകളിം ശ്രദ്ധേയായ നികിത വെബ് സീരിസുകളിലും അഭിനയിച്ചിട്ടുണ്ട്.

Vijayasree Vijayasree :