ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിൽ ഹാപ്പിഡേയ്‌സിലെ ‘രാജേ’ വിവാഹിതനാകുന്നു

പ്രേക്ഷകരുടെ ഇഷ്ട താരമാണ് രാജേഷ്. പ്രതേകിച്ച് യുവാക്കളുടെ. തെലുങ്കു ചിത്രം ഹാപ്പി ഡേയ്‌സിലെ രാജേഷിനെ മലയാളികളും മറുന്നു കാണില്ല. ടീച്ചറെ പ്രണയിച്ച്‌ പിന്നാലെ നടന്ന താരത്തിനെ മലയാളികള്‍ക്കും പ്രിയമാണ്. ഇപ്പോള്‍ താരത്തിന്റെ വിവാഹമാണ്.

നിഖില്‍ സിദ്ധാര്‍ത്ഥിന് വധുവാകുന്നത് ഡോക്ടര്‍ പല്ലവി ശര്‍മ്മയാണ്. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നിഖില്‍ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വിട്ടത്. ദീര്‍ഘകാലങ്ങളായി നിഖിലും പല്ലവിയും പ്രണയത്തിലായിരുന്നു. ഇരുകുടംബങ്ങളുടെയും ആശിര്‍വാദത്തോടെയാണ് വിവാഹ നിശ്ചയം നടത്തിയതെന്ന് നിഖില്‍ പറയുന്നു.

ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ഹാപ്പി ഡേയ്സ് 2007ലാണ് പുറത്തിറങ്ങിയത്. വരുണ്‍ സന്ദേശ്, തമന്ന എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങള്‍. മലയാളത്തില്‍ മൊഴിമാറ്റിയെത്തിയ ചിത്രം കേരളത്തിലും വിജയം നേടിയിരുന്നു.

nikhil marriage

Noora T Noora T :