നിക്കിനെക്കുറിച്ച് മൂന്നുവാക്കിൽ പറഞ്ഞ് പ്രിയങ്ക; കൈയടിച്ച് ആരാധകർ!!!

നിക്കിനെക്കുറിച്ച് മൂന്നുവാക്കിൽ പറഞ്ഞ് പ്രിയങ്ക; കൈയടിച്ച് ആരാധകർ!!!

പ്രേഷകരുടെ പ്രിയപ്പെട്ട ജോഡിയാണ്‌ പ്രിയങ്കയും നിക്കും. പൊതുവേദികളില്‍ നിക്കിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രിയങ്കയ്ക്ക് നാണമാണ്. ഭര്‍ത്താവിനോടുള്ള സ്‌നേഹം എത്രത്തോളമാണെന്ന് പ്രിയങ്കയുടെ മുഖഭാവം കണ്ടാല്‍ തന്നെ മനസ്സിലാക്കാം. നിക്കിനാണെങ്കില്‍ പ്രിയങ്കയെക്കുറിച്ച് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.

വോഗ് മാഗസിന് വേണ്ടി നടത്തിയ അഭിമുഖത്തില്‍ പ്രിയങ്കയോട് നിക്കിനെക്കുറിച്ച് മൂന്ന് വാക്കില്‍ വിവരിക്കാന്‍ ആവശ്യപ്പെട്ടു. ചോദ്യം കേട്ടയുടന്‍ ഭര്‍ത്താവ് എന്നാണ് ആദ്യ വാക്ക് പറഞ്ഞത്. ഹസ്ബന്‍ഡ് എന്നത് നിക്കിന് പുതിയതാണെന്ന് പ്രിയങ്ക ചിരിച്ചുകൊണ്ട് പറഞ്ഞു. ശാന്തം, അതിയായ സ്‌നേഹം എന്നാണ് പ്രിയങ്ക പിന്നീട് പറഞ്ഞത്. ഇരുവരും തങ്ങളുടെ ജോലിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നത് കൊണ്ട് ഒരുമിച്ച് സമയം ചെലവിടാന്‍ കഴിയാറില്ലെന്നും പ്രിയങ്ക പറഞ്ഞു.

ജോധ്പുരിലെ ഉമൈദ് ഭവന്‍ പാലസില്‍ ഡിസംബര്‍ 1, 2 തിയതികളിലായിരുന്നു ഇവരുടെ വിവാഹം. ക്രിസ്തീയ, ഹൈന്ദവ ആചാരങ്ങള്‍ പ്രകാരമായിരുന്നു ചടങ്ങുകള്‍. ഡിസംബര്‍ 20ന് മുംബൈയിലെ വിവാഹസ്തകാരത്തിനുശേഷം താരദമ്പതികള്‍ ഇംഗ്ലണ്ടിലെത്തിയിരുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു തിരിക്കുകയായിരുന്നു.

nick jonas withpriyanka chopra

HariPriya PB :