‘നെയ്മ’റെ തേടി അവസരങ്ങള്‍…, ഇനി അഭിനയിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ‘നെയ്മര്‍’ സിനിമയുടെ സംവിധായകന്‍

നെസ്ലിനും മാത്യൂസും പ്രധാന കഥാപാത്രങ്ങളായി എത്തി പ്രേക്ഷക പ്രീതി സ്വന്തമാക്കിയ ചിത്രമായിരുന്നു നെയ്മര്‍. ഈ ചിത്രത്തിലൂടെ താരമായി മാറിയ നായ്ക്കുട്ടിയെ തേടി അവസരങ്ങളെത്തുമ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് പദ്മ ഉദയിന്റെ വൈക്കത്തെ വീട്ടില്‍ വിശ്രമത്തിലാണ് ഈ ഒന്നര വയസുകാരന്‍.

ഇനി അഭിനയിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ചിത്രത്തിന്റെ സംവിധായകന്‍ സുധി മാഡിസണും അണിയറ പ്രവര്‍ത്തകരും. നെയ്മര്‍ സിനിമ ഹിറ്റാക്കിയതിന് പിന്നിലെയാണ് തീരുമാനം.

കോയമ്പത്തൂര്‍ സ്വദേശി പാര്‍ത്ഥന്റെ നേതൃത്വത്തില്‍ മാസങ്ങള്‍ പരിശീലിപ്പിച്ചാണ് സിനിമാ ചിത്രീകരണത്തിന് പാകപ്പെടുത്തിയത്. നെയ്മറിലെ നായകന്മാരായ നെസ്ലിന്റെയും മാത്യൂസിന്റെയും വിയര്‍പ്പ് കുപ്പിയിലാക്കി മണംപിടിപ്പിച്ചു വരെ പരിശീലിപ്പിച്ചു. തിരക്കഥ പാര്‍ത്ഥന് കൈമാറിയതും ഗുണമായി.

സിനിമയുടെ ആലോചനാവേളയില്‍ നാടന്‍ നായ്ക്കുട്ടി വേണമെന്ന് സുധി മാഡിസണ്‍ തീരുമാനിച്ചിരുന്നു. അങ്ങനെ അന്വേഷണം കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെത്തി. സുധിയുടെ കാക്കനാടുള്ള സുഹൃത്താണ് നായ്ക്കുട്ടിയെ നല്‍കിയത്.

നൂറിലേറെ ആളുകള്‍ക്കൊപ്പം ദിവസങ്ങളോളം ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന നെയ്മറിന് വിശ്രമവും 20 ദിവസം കൂടുമ്പോഴുള്ള പരിശീലനവും ആവശ്യമാണ്. അതിനാലാണ് വീട്ടിലേക്ക് മാറ്റിയത്. വീടിന് പുറത്തേക്ക് ഇറക്കാറില്ല. കൂടുതല്‍ പേരുമായി അടുക്കുന്നത് നായയുടെ സ്വഭാവത്തെ സ്വാധീനിക്കാമെന്നതിനാലാണ് നിയന്ത്രണം.

‘ചിക്കനാണ് സിനിമ ചിത്രീകരണത്തിന്റെ സമയത്ത് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അധികവും നാടന്‍ ഭക്ഷണമാണ് നല്‍കുന്നത്. വലിയ ഭക്ഷണപ്രിയനല്ല’.

Vijayasree Vijayasree :