ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ചിത്രയുടെ അപ്രതീക്ഷിത മരണം തന്നെ ഞെട്ടിച്ചുവെന്ന് നയന്‍താര

തമിഴ് സിനിമാ സീരിയല്‍ ലോകത്തെ ആകെ കണ്ണീരിലാക്കിയ വാര്‍ത്തയായിരുന്നു നടിയും അവതാരകയുമായ ചിത്രയുടെ മരണം. താരത്തിന്റെ മരണത്തില്‍ സിനിമാ ലോകവും ആരാധകരും ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര.

നമ്മുടെ ജീവിതം സ്വയം അവസാനിപ്പിക്കാന്‍ നമുക്ക് യാതൊരു വിധത്തിലുള്ള അധികാരവുമില്ല. നീ ഒരുപാട് ചെറുപ്പമായിരുന്നല്ലോ, നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുമായി തുറന്ന് സംസാരിക്കണം. അവരോട് സഹായം ആവശ്യപ്പെടണം. നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് ആത്മഹത്യ യാതൊരു വിധത്തിലും പരിഹാരമാകുന്നില്ല. ചിത്രയുടെ അപ്രതീക്ഷിത മരണ വാര്‍ത്ത എന്നെ വല്ലാതെ ഞെട്ടിച്ചു. ചിത്ര വേണ്ടതു പോലെ ആലോചിക്കാതെ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതില്‍ ഒരുപാട് സങ്കടമുണ്ടെന്നും നയന്‍സ് കുറിച്ചു.

വിപി ഫിലിം സിറ്റിയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി രാത്രിയോടെ ഹോട്ടല്‍ മുറിയില്‍ മടങ്ങി എത്തിയ ചിത്രയെ ഇന്ന് പുലര്‍ച്ചെയോടെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുളിക്കാന്‍ കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞ് കാണാതായതോടെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ഫാനില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കാണുന്നത്.
about vj chithra

Noora T Noora T :