വിവാഹവേദിയില്‍ കാമുകിയ്‌ക്കൊപ്പം വിഷ്ണു വിശാല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രാക്ഷസന്‍ എന്ന ഒറ്റ സിനിമ മതി വിഷ്ണു വിശാല്‍ എന്ന നടനെ ഓര്‍ത്തിരിക്കാന്‍. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നിരവധി ആരാധകരൊയണ് താരം സമ്പാദിച്ചത്. ഇപ്പോഴിതാ തന്റെ കാമുകിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്ക് വെച്ച് എത്തിയിരിക്കുകയാണ് വിഷ്ണു. ജ്വാല ഗുട്ടയുമായി പ്രണയത്തിലാണെന്ന കാര്യം വിഷ്ണു വെളിപ്പെടുത്തിയിട്ട് അധിക കാലമായില്ല. ഈ വര്‍ഷം തന്നെ വിവാഹമുണ്ടാവുമെന്നാണ് ചാരം അന്ന് സൂചിപ്പിച്ചിരുന്നത്.

വിവാഹമെന്നാണ് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് വിവാഹ വേദിയില്‍ നിന്നുള്ള ഫോട്ടോസ് എത്തുന്നത്. ജ്വാലയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ക്കിടയില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തത്. ‘ ഇതാണ് എന്റെ മെയിന്‍’ ചിത്രങ്ങള്‍ പങ്ക് ്‌വെച്ച് ജ്വാല കുറിച്ചത്. ഈ വര്‍ഷം സെപ്റ്റംബറിലായിരുന്നു തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് താരങ്ങള്‍ പറയുന്നത്. വിവാഹനിശ്ചയത്തിന്റെ മോതിരവും കാണിച്ചു. സഹോദരിയുടെ വിവാഹത്തിന് പിന്നാലെ ജ്വാലയും ലവിവാഹിതയാവുമെന്നാണ് കരുതുന്നത്.

ആദ്യ ഭാര്യ രജനിയുമായി വിവാഹമോചനം നേടിയതിന് ശേഷമാണ് വിഷ്ണു ജ്വാലയുമായി കണ്ടുമുട്ടിയത്. ജ്വാല വളരെ പോസിറ്റീവ് ആയ വ്യക്തിയാണ്. അവളില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യവും അതാണെന്ന് വിഷ്ണു പറഞ്ഞിരുന്നു. പരസ്പരം സംസാരിച്ച് മനസിലാക്കിയതിന് ശേഷമാണ് അടുത്തത്. ആദ്യമായി പ്രണയത്തിലാകുന്ന പതിനെട്ടുകാരന്റെ മനസല്ല തനിക്ക്. തന്റെ പ്രണയബന്ധങ്ങളെ കുറിച്ച് നേരത്തെ പ്രചരിച്ചതൊന്നും സത്യമല്ലെന്നും വിഷ്ണു വ്യക്തമാക്കിയിരുന്നു.





Noora T Noora T :