‘ഞാന്‍ ആണയിടുന്നു, അതെന്റേതല്ല’ വൈറലായ ഹാള്‍ടിക്കറ്റിന് രസകരമായ മറുപടിയുമായി സണ്ണി ലിയോണും ഇമ്രന്‍ ഹാഷ്മിയും

മാതാപിതാക്കളുടെ സ്ഥാനത്ത് സണ്ണി ലിയോണിന്റെയും ഇമ്രാന്‍ ഹാഷ്മിയുടെയും പേര് നല്‍കിയ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുടെ ഹാള്‍ ടിക്കറ്റിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബിഹാറിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയുടെ ഹാള്‍ ടിക്കറ്റിലാണ് അമ്മയുടെ പേരിന്റെ സ്ഥാനത്ത് ബോളിവുഡ് നടി സണ്ണി ലിയോണിന്റെയും അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ബോളിവുഡ് നടനായ ഇമ്രാന്‍ ഹാഷ്മിയുടെയും പേര് രേഖപ്പെടുത്തിയിരിക്കുന്നത്. വിലാസമോ ബിഹാറിലെ ഒരു ചുവന്ന തെരുവായ ചതുര്‍ഭുജ് സ്ഥാനും.

ഈ വിഷയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ രസകരമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സണ്ണി ലിയോണ്‍. ‘ഈ കുട്ടി ഭയങ്കരനാണെന്നും വലിയ സ്വപ്നം കാണാനാകുമെന്നുമായിരുന്നു താരം റീട്വീറ്റ് ചെയ്തത്. ഇമ്രാന്‍ ഹാഷ്മി നേരത്തെ തന്നെ പ്രതികരണവുമായി എത്തിയിരുന്നു. ഈ വിഷയത്തെക്കുറിച്ച് ഒരു ദേശീയ മാധ്യമം പോസ്റ്റ് ചെയ്ത വാര്‍ത്ത റീട്വീറ്റ് ചെയ്താണ് ഇമ്രാന്‍ ഹാഷ്മി തന്റെ ഭാഗം വ്യക്തമാക്കിയത്. ‘ഞാന്‍ ആണയിടുന്നു, അതെന്റേതല്ല’ എന്നായിരുന്നു ഇമ്രാന്‍ ഹാഷ്മിയുടെ മറുപടി. ഈ മറുപടിക്ക് ഒട്ടേറെ ആരാധകര്‍ രസകരമായ കമന്റുകള്‍ ഇടുകയും ചെയ്തിരുന്നു.

ഭിംറാവു അംബേദ്കര്‍ ബീഹാര്‍ യൂണിവേഴ്‌സിറ്റി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഹാള്‍ ടിക്കറ്റ് വൈറലായത്. മീനപ്പൂര്‍ ബ്ലോക്കിലെ ധന്‍രാജ് മഹ്‌തോ ഡിഗ്രി കോളേജ് വിദ്യാര്‍ത്ഥിയായ കുന്ദന്‍ കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ‘സണ്ണി ലിയോണ്‍, ഇമ്രാന്‍ ഹാഷ്മി’ ദമ്പതികളുടെ മകന്‍. ‘ഞങ്ങള്‍ അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞു. ഈ തെറ്റിന് ഒരു പക്ഷെ വിദ്യാര്‍ത്ഥി തന്നെ ഉത്തരവാദിയാകാം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും,’ എന്ന് സര്‍വകലാശാല രജിസ്ട്രാര്‍ രാം കൃഷ്ണ താക്കൂര്‍ അറിയിച്ചിരുന്നു.

Noora T Noora T :