ഈ രണ്ട് ദിവസങ്ങളില്‍ ഇന്ത്യയില്‍ നെറ്റ്ഫ്‌ളിക്‌സ് സൗജന്യം; ചെയ്യേണ്ടത് ഇത്ര മാത്രം

ഇന്ത്യയില്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ സൗജന്യമായി ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്‌ ഉപയോഗിക്കാമെന്ന് കമ്പനി. നെറ്റ്ഫ്‌ളിക്‌സ് സട്രീം ഫെസ്റ്റ് എന്ന പേരിലാണ് ഈ ഓഫര്‍. ഡിസംബര്‍ 5,6 തീയതികളിലാണ് നെറ്റ്ഫ്‌ലിക്‌സ്‌ ഷോകളും സിനിമകളും സൗജന്യമായി കാണാന്‍ സാധിക്കുക. അതോടൊപ്പം ഡിസംബര്‍ ആറിന് 11.59 ഓടു കൂടി ഈ ഓഫര്‍ അവസാനിക്കുന്നതുമാണ്.

ഇതുവരെ നെറ്റ്ഫ്‌ലിക്‌സില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കു മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്. അതിനാല്‍ വലിയ തോതില്‍ പുതിയ വരിക്കാരെ ലഭിക്കുന്നതിന് ഈ ഓഫര്‍ സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇത് സ്ട്രീംമിംഗിന് തടസ്സം സൃഷ്ടിക്കുമെന്നതിനാല്‍ ഒരു സമയത്ത് ഈ ഓഫറില്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നവരുടെ എണ്ണം കമ്പനി നിശ്ചയിക്കും. തിരക്ക് കൂടുന്ന സമയത്ത് സ്ട്രീം ഫെസ്റ്റ് അറ്റ് കപ്പാസിറ്റി എന്ന് ഉപയേക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ പോവും. വീണ്ടും സ്ട്രീം ചെയ്യാന്‍ പറ്റുന്ന സമയത്ത് അറിയിക്കുകയും ചെയ്യും.

മറ്റു സ്ട്രീംമിങ് പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍ പ്രൈം, ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ തുടങ്ങിയവ ഇന്ത്യയില്‍ മത്സരത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കവെയാണ് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ പുതിയ നീക്കം. റിപ്പോര്‍ട്ട് പ്രകാരം 2020 വര്‍ഷാവസാനം 46 ലക്ഷം പെയ്ഡ് ഉപയോക്താക്കളെ നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഈ ഓഫര്‍ നേടാന്‍ പ്രത്യേകിച്ച് നിബന്ധനകളൊന്നും തന്നെയില്ല. ആര്‍ക്കും ഫോണ്‍ നമ്പറോ മെയില്‍ ഐഡിയോ ഉപയോഗിച്ച് അക്കൗണ്ട് നിര്‍മ്മിക്കാം. മാത്രവുമല്ല ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ അക്കൗണ്ട് എടുക്കാന്‍ കൊടുക്കേണ്ടതില്ല. അക്കൗണ്ട് എടുത്ത് കഴിഞ്ഞാല്‍ രണ്ടു ദിവസത്തേക്ക് പെയ്ഡ് ഉപയോക്താക്കള്‍ക്കുള്ള എല്ലാ സൗകര്യവും ഇവര്‍ക്കും ലഭിക്കും.

about netflix

Noora T Noora T :