സിനിമാ അണിയറ പ്രവർത്തകരുടെ ഹോട്ടൽ മുറിയിൽ നിന്നും ക ഞ്ചാവ് കണ്ടെത്തി. എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് ബേബി ഗേൾ എന്ന ചിത്രത്തിലെ സ്റ്റണ്ട് മാസ്റ്ററുടെ കൈയ്യിൽ നിന്ന് ക ഞ്ചാവ് പിടികൂടിയത്. ബേബി ഗേളിന്റെ ഫൈറ്റ് മാസ്റ്റർമാർ താമസിച്ചിരുന്ന ഹോട്ടലിലാണ് എക്‌സൈസ് എത്തിയത്.
വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സംഘട്ടന രംഗങ്ങളുടെ ഭാഗമായ തമിഴ്‌നാട് സ്വദേശി മഹേശ്വരനായിരുന്നു ക ഞ്ചാവ് കൈവശം വച്ചത്. ബുക്കിന്റെ രൂപത്തിലുള്ള ബോക്‌സുണ്ടാക്കി പൂട്ടിട്ട് സൂക്ഷിച്ച അവസ്ഥയിലായിരുന്നു ക ഞ്ചാവ്. ബുക്ക് ആണെന്ന് കരുതിയാണ് ആ ഡിക്ഷ്ണറി രൂപം എക്‌സൈസുകാർ എടുത്തത്.
അതിനുള്ളിൽ തുറന്നു നോക്കിയപ്പോഴാണ് അകത്ത് പൂട്ടും മറ്റും കണ്ടത്. ചോദ്യം ചെയ്യലിൽ കഞ്ചാവാണ് അതിനുള്ളിലെന്ന് വ്യക്തമാകുകയും ചെയ്തു. എക്‌സൈസിന്റെ പ്രത്യേക സ്‌ക്വാഡാണ് തിരുവനന്തപുരത്ത് റെയ്ഡ് നടത്തിയത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ – ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രമാണ് ‘ബേബി ഗേൾ ‘. ദിവസങ്ങൾക്ക് മുമ്പാണ് ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചത്. തൈക്കാട് ഗാന്ധി ഭവനിൽ വച്ചു നടന്ന പൂജാ ചടങ്ങിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മവും, തിരക്കഥാകൃത്ത് സഞ്ജയ് ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ട് തുടക്കം കുറിച്ചിരുന്നു.