ഇനി രക്ഷയില്ല! അനന്യ ഇന്ന് വീഴും.. ആര്യന് പിന്നാലെ സുഹാനയും? ചോദ്യം ചെയ്യലിനെത്തുമ്പോൾ സംഭവിക്കുന്നത്! എൻസിബി ആ നീക്കത്തിലേക്ക്.. നെഞ്ചിടിപ്പോടെ ഷാരൂഖാൻ

നടൻ ഷാരൂഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റും അതിനെ ചുറ്റിപ്പറ്റിയുള്ള വർത്തകളുമാണ് ഇപ്പോൾ സിനിമാലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത്. ആര്യന്റെ അറസ്റ്റും തൊട്ട് പിന്നാലെ നടി അനന്യയെ പാണ്ഡെ കൂടി ചോദ്യം ചെയ്തതോടെ ഇനി ആര് എന്ന ചോദ്യമാണ് ഉയരുന്നത്. ലഹരിക്കേസ് കൂടുതൽ പ്രമുഖരിലേക്ക് നീങ്ങുമോയെന്ന ആകാംഷയിലാണ് ബോളിവുഡ്.

ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവെ ഒരു പുതുമുഖ നടിയുമായി ആര്യന്‍ നടത്തിയ വാട്‍സ്ആപ്പ് ചാറ്റ് എന്‍സിബി കോടതിയില്‍ ഹാജരാക്കിയിരുന്നു. .അത് ഏത് നടിയാണെന്നു തിരക്കിയ ജനങ്ങൾ പിറ്റേന്ന് കേട്ടത് അനന്യ പാണ്ഡെയുടെ പേരായിരുന്നു. കേസില്‍ നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്തതും വീട്ടില്‍ റെയ്ഡ് നടത്തിയതും വാട്ട്‌സ്ആപ്പ് ചാറ്റ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലായിരുന്നു

ഇതേ തുടർന്ന് വ്യഴാഴ്ച രണ്ട് മണിക്കൂറിലേറെയും വെള്ളിയാഴ്ച നാല് മണിക്കൂറും അനന്യയെ എന്‍സിബി ചോദ്യം ചെയ്‍തു. നടിയോട് ഇന്നും വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്‍സിബി. തിങ്കളാഴ്ച്ച രാവിലെ തന്നെ ഹാജരാവാനാണ് നടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ഇന്ന് ഏറെ നിർണ്ണായക ദിവസമാണ്. അനന്യയെ ഇന്ന് ചോദ്യം ചെയ്യുന്നതിലൂടെ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമെന്നാണ് എൻസിബി കരുതുന്നത്. മൂന്നാം തവണയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്.

വെള്ളിയാഴ്ച ചോദ്യം ചെയ്യലിൽ പിതാവ് ചങ്കി പാണ്ഡെയ്‌ക്കൊപ്പമായിരുന്നു അനന്യഎന്‍സിബി ഓഫീസിൽ എത്തിയത്. സൗത്ത് മുംബൈയിലെ എന്‍സിബിയുടെ ഓഫീസിലാണ് അനന്യയും പിതാവും എത്തിയത്. നാല് മണിക്കൂറിനടുത്ത് എന്‍സിബി ഓഫീസില്‍ ഇവരുണ്ടായിരുന്നു.

ആര്യന് വേണ്ടി അനന്യ മയക്കുമരുന്ന് വാങ്ങി കൊടുത്തു എന്നാണ് എ ന്‍സിബി കരുതുന്നത്. എൻ സി ബി യുടെ പക്കലുള്ള അനന്യയും ആര്യനുമായുള്ള ചാറ്റുകൾ അനന്യയ്ക്ക് ഉദ്യോഗസ്ഥർ കാണിച്ചു കൊടുത്തു.എന്നാൽ താൻ ആര്യൻ ഖാനുമായി തമാശ പറയുകയാണെനന്നായിരുന്നു അനന്യ ആദ്യം പ്രതികരിച്ചത്.പിന്നീട് നടി കുറ്റം സമ്മതിച്ചതായാണ് റിപോർട്ടുകൾ പുറത്തുവന്നത്. കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യന്‍ ചോദിക്കുമ്പോള്‍, ശരിയാക്കാം എന്ന് അനന്യ പറയുന്നു. എന്നാല്‍ നടി നിരോധിത ലഹരിപദാര്‍ഥങ്ങള്‍ ആര്യന് എത്തിച്ചു നല്‍കിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ആര്യൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും അനന്യയുമായി വാട്ട്‌സ്ആപ്പിലെ മരുന്നുകളെക്കുറിച്ച് പതിവായി സംസാരിക്കാറുണ്ടെന്നും ഏജൻസി അവകാശപ്പെടുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പുള്ള ചാറ്റാണിതെന്നും, സിഗരറ്റിനെ കുറിച്ചാണ് സംസാരിച്ചതെന്നുമാണ് അനന്യ പറയുന്നത്

ആര്യന് പിന്നാലെ അനന്യയും അഴിക്കുള്ളിലാകുമോയെന്നാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്. അതുപോലെ തന്നെ ഷാരൂഖിന്റെ മകള്‍ സുഹാനയാണ് തന്റെ ആത്മാര്‍ത്ഥ സുഹൃത്തെന്ന് അനന്യ നേരത്തെ തന്നെ പറഞ്ഞ കാര്യമാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ അനന്യയെ ചുറ്റിപ്പറ്റിയുള്ള എന്‍സിബിയുടെ അന്വേഷണത്തിൽ സുഹൃത്തുക്കളുടെ ചാർട്ട് ലിസ്റ്റിൽ ആര്യനെ കൂടാതെ സുഹാനയും പെടുമോ എന്ന സംശയത്തിലാണ് ബോളിവുഡ്. എങ്കിലും തെറ്റ് ചെയ്തിട്ടില്ലെങ്കിൽ താരപുത്രിയ്ക്ക് ഭയം വേണ്ട എന്നും ഒരുകൂട്ടർ പറയുകയാണ്. ഷാരുഖ് തന്റെ രണ്ടാം അച്ഛനാണ് എന്ന് അനന്യ മുൻപ് പറഞ്ഞിട്ടുണ്ട്.

മാദ്ധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുന്ന ഷാരൂഖിന്റെ രണ്ട് മക്കളേയും കുറിച്ചുള്ള നിരവധി വിവരങ്ങൾ അനന്യ പറ‌ഞ്ഞാണ് പുറം ലോകം അറിഞ്ഞിട്ടുള്ളത്. കുറച്ചു കാലങ്ങൾക്ക് മുമ്പ് മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഷാരൂഖ് ഖാന്റെ രണ്ട് മക്കളും വളരെയേറെ കഴിവുകളുള്ളവരാണെന്നും ഇരുവരും ജീവിതത്തിൽ ഉയർന്ന നിലകളിലെത്തുമെന്നും അനന്യ പറഞ്ഞിരുന്നു. അഭിനയത്തെക്കാളും ആര്യന് താത്പര്യം സംവിധാനമാണെന്നും നല്ല രീതിയിൽ എഴുതാൻ കഴിവുള്ളയാളാണ് ഷാരൂഖിന്റെ മകനെന്നും അനന്യ വ്യക്തമാക്കിയിരുന്നു.പാർട്ടികളിൽ മൂവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി ലഭ്യമാണ്. പാർട്ടികൾ ഇഷ്ടപ്പെടുന്ന സ്വഭാവമാണ് മൂവരുടേതും. ഇവരുടെ കുടുംബങ്ങൾ തമ്മിലും വളരെ അടുപ്പത്തിലാണ്. അനന്യയുടെ അമ്മ ഭാവനാ പാണ്ഡേയും ആര്യന്റെ അമ്മ ഗൗരീ ഖാനും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. അമ്മമാർ തമ്മിലുള്ള സൗഹൃദം കാരണം ചെറുപ്പം മുതലേ ആര്യനും സുഹാനയും അനന്യയും വളരെ അടുപ്പത്തിലായിരുന്നു. അനന്യ യ്ക്ക് സുഹാനയുമായുള്ള ബന്ധം ആണ് സുഹാനയും കുടുക്കുമോ എന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നത്…

Noora T Noora T :