തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ആദ്യ ചിത്രത്തിലെ നായകന്‍ ശ്രീകാന്ത് അന്തരിച്ചു

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ആദ്യ ചിത്രത്തിലെ നായകന്‍ ശ്രീകാന്ത് (81) അന്തരിച്ചു. ചെന്നൈ എല്‍ഡാംസ് റോഡിലുള്ള വസതിയില്‍ ആയിരുന്നു അന്ത്യം. നടൻ കമല്‍ഹാസൻ അടക്കമുള്ളവര്‍ അനുശോചിച്ചു.

അമേരിക്കൻ കോണ്‍സുലേറ്റിലെ ജോലി ഉപേക്ഷിച്ച ശേഷമായിരുന്നു ശ്രീകാന്ത് വെള്ളിത്തിരയിലേക്ക് എത്തിയത്. 50ഓളം തമിഴ് ചലച്ചിത്രങ്ങളില്‍ നായകനായും 150ല്‍പരം ചിത്രങ്ങളില്‍ സ്വഭാവ, പ്രതിനായക വേഷങ്ങളിലും അഭിനയിച്ചു. ഇമേജുകള്‍ നോക്കാതെ വേറിട്ട ചിത്രങ്ങള്‍ തെരഞ്ഞെടുത്ത നടനായിരുന്നു ശ്രീകാന്ത്.

സി.വി. ശ്രീധര്‍ സംവിധാനം ചെയ്ത വെണ്ണിറ ആടൈ (1965) എന്ന ചിത്രത്തിലൂടെയാണ് ജയലളിതയും ശ്രീകാന്തും തമിഴ് സിനിമയില്‍ അരങ്ങേറിയത്. ജെമിനി ഗണേശന്‍, ശിവാജി ഗണേശന്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത്, കമല്‍ഹാസന്‍, ശിവകുമാര്‍ തുടങ്ങിയവര്‍ നായകരായ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെയും ശ്രദ്ധേയനായി.

തങ്കപ്പതക്കം എന്ന തന്റെ ചിത്രത്തിലെ അഭിനയത്തിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ശ്രീകാന്ത് എന്ന് സംവിധായകനും നടനുമായി മഹേന്ദ്ര പറഞ്ഞു.

Noora T Noora T :