ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ മലയാളി ശ്രേയസ് അയ്യർ മുൻപും പലവട്ടം ആര്യൻഖാന് ലഹരി മരുന്ന് എത്തിച്ച് നൽകിട്ടുണ്ടെന്ന് എൻസിബി. ക്രിപ്റ്റോ കറൻസി വഴിയാണ് ഇടപാടുകൾ നടന്നത്. വാട്സ് ആപ്പ് ചാറ്റുകളാണ് ഇതിനെല്ലാം തെളിവായി അന്വേഷണ ഏജൻസി നിരത്തുന്നത്.
കപ്പലിൽ നടത്തിയ റെയ്ഡിനിടെ തന്‍റെ പക്കൽ നിന്ന് ലഹരി വസ്തുക്കളൊന്നും പിടിച്ചില്ലെന്ന് വാദിക്കുമ്പോഴും വാട്‍സ് ആപ്പ് ചാറ്റുകൾ ആര്യൻ ഖാന് കുരുക്കാവുകയാണ്.
2020 ജൂലൈ മുതലുള്ള ചാറ്റുകളാണ് ആദ്യഘട്ടത്തിൽ എൻസിബി പരിശോധിച്ചത്. ശ്രേയസ് നായർ എന്ന ലഹരി കടത്തുകാരനിലേക്ക് അന്വേഷണമെത്തിയതും ഈ ചാറ്റുകളിലൂടെയാണ്. പല വട്ടം വലിയ അളവിൽ ശ്രേയസ് ലഹരി വസ്തുക്കൾ എത്തിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. ഇടപാടുകൾ നടത്തിയത് ക്രിപ്റ്റോ കറൻസി വഴിയായിരുന്നു. ലഹരി വസ്തുക്കൾ വാങ്ങാൻ ഡാർക് വെബ് ഉപയോഗപ്പെടുത്തിയെന്നും എൻസിബി വൃത്തങ്ങൾ പറയുന്നു. ശ്രേയസ് നായരെ ആര്യൻ ഖാനൊപ്പമിരുത്തി ചോദ്യം ചെയ്യും. അതേസമയം ഒരു ലഹരി ഇടപാടുകാരനടക്കം രണ്ട് പേരെ കൂടി ഇന്ന് എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട സംഘത്തെ നടുക്കടലിലെ കപ്പലില്‍ നിന്നും പൊക്കിയത്. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. MDMA തുടങ്ങിയ നിരോധിത മയക്കുമരുന്നുകളാണ് പിടികൂടിയത്. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ യാത്രക്കാരെന്ന വ്യാജേന കപ്പലിൽ കയറിയാണ് എൻസിബി ഉദ്യോഗസ്ഥർ വിരുന്നിനെത്തിയവരിൽ നിന്ന് നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയത്.
അതോടൊപ്പം തന്നെ ആര്യൻ ഖാന്റെ ലെൻസ് കേസിനുള്ളിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിരിക്കുന്നു. കേസിൽ പിടിയിലായ മറ്റ് പ്രതികളുടെ സാനിറ്ററി പാഡുകളിൽ നിന്നും മരുന്ന് പെട്ടികളിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.