മൂന്ന് സിനിമയും പരാജയപ്പെട്ടതോടെ താലിമാല വില്‍ക്കേണ്ടിവന്നു

സംവിധായകനെന്ന നിലയില്‍ ഭരതന്റെ സിനിമകൾ വിജയിച്ചെങ്കിലും നിര്‍മ്മാതാവ് എന്ന നിലയില്‍ ഭരതന് സിനിമകള്‍ വാണിജ്യപരമായി നഷ്ടമുണ്ടാക്കിയിരുന്നു. ഭരതന്‍ നിര്‍മ്മിച്ച മൂന്ന് ചിത്രങ്ങളാണ്‌ ബോക്സ് ഓഫീസില്‍ അക്കാലത്ത് വലിയ പരാജയം നേരിട്ടത്. ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും നടിയുമായ കെപിഎസി ലളിത അതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ്

‘സിനിമകള്‍ നിര്‍മ്മിച്ചത് സാമ്ബത്തിക അച്ചടക്കമില്ലായ്മയോടെ ഒന്നും അല്ലായിരുന്നു. വളരെ ലോ ബജറ്റില്‍ തന്നെയാണ് സിനിമകള്‍ നിര്‍മ്മിച്ചത്, ഹിറ്റാകും എന്ന് പറഞ്ഞു ചെയ്ത സിനിമകള്‍ തന്നെയായിരുന്നു. ആ വിശ്വാസം അത്രത്തോളം ഉറപ്പിച്ചിരുന്നു, അത് ആരവത്തിന് ഉണ്ടായിരുന്നു ചാട്ടയ്ക്ക് ഉണ്ടായിരുന്നു, അത് പോലെ ദേവരാഗവും ഹിറ്റ് ആകുമെന്ന് കരുതിയിരുന്നു, ഇത് മൂന്നും വലിയ പരാജയമായി, സാമ്ബത്തികമായി ഇത് വല്ലാതെ ബാധിച്ചു താലിമാല വരെ വില്‍ക്കുകയും ചെയ്തു’. കെപിഎസി ലളിത പറയുന്നു.

Noora T Noora T :