നീല ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. ജൂലൈ 19 നാണ് രാജ് കുന്ദ്രയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ
രാജ് കുന്ദ്രയെ തള്ളിയിരിക്കുകയാണ് ശിൽപ ഷെട്ടി.
ഭര്‍ത്താവിന്റെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തിന്റെ ബിസിനസ്സ് എന്തായിരുന്നുവെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും ശിൽപ ഷെട്ടി പൊലീസിന് മൊഴി നല്കി.
രാജ് കുന്ദ്രയ്ക്കെതിരെ മുംബയ് പൊലീസ് സമര്‍പ്പിച്ച 1400 പേജ് കുറ്റപത്രത്തില്‍ ബോളിവുഡ് അഭിനേത്രി കൂടിയായ ശിൽപ ഷെട്ടിയേയും സാക്ഷിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ അഭിനയ ജീവിതവുമായി വളരെ തിരക്കിലായിരുന്നുവെന്നും അതിനാല്‍ ഭര്‍ത്താവിന്റെ ജോലി എന്തായിരുന്നുവെന്ന് അന്വേഷിക്കാന്‍ സാധിച്ചില്ലെന്നും ശില്പാ ഷെട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
നീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഹോട്ട്ഷോട്ട്സ്, ബോളിഫേം എന്നീ ആപ്പുകളെ കുറിച്ചും തനിക്ക് അറിവില്ലായിരുന്നുവെന്ന് ശില്പാ ഷെട്ടി പറഞ്ഞു.