സംവിധായകന്‍ തേജയ്ക്ക് കോവിഡ് 19

തെലുങ്ക് സംവിധായകന്‍ തേജയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയത്. സുരക്ഷാ മുന്‍കരുതലുകളോടെ സ്വന്തം വീട്ടില്‍ നിരീക്ഷണത്തിലാണ് സംവിധായകനിപ്പോള്‍.

നുവ്വു നേനു, ചിത്രം, നിജം എന്നീ ഹിറ്റ് സിനിമകള്‍ ഒരുക്കിയിട്ടുള്ള തേജ പുതിയ വെബ്‌സീരീസിന്റെ പണിപ്പുരയിലായിരുന്നു. തേജയുടെ ചില കുടുംബാങ്ങള്‍ക്കും രോഗലക്ഷണങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

Noora T Noora T :