നടന്‍ റഹ്മാന്‍റെ മാതാവ് സാവിത്രി അന്തരിച്ചു

നടന്‍ റഹ്മാന്‍റെ മാതാവ് സാവിത്രി (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ വച്ച് ഇന്ന് ഉച്ചതിരിഞ്ഞ് 3.30നാണ് അന്ത്യം. സംസ്‌കാരം നാളെ രാവിലെ നിലമ്പൂരില്‍. ഭര്‍ത്താവ് പരേതനായ കെ എം എ റഹ്മാന്‍. മകള്‍ ഡോ: ഷമീം (ബംഗളൂരു).

തമിഴ്, തെലുങ്ക്, മലയാളം എന്നീ ചിത്രങ്ങളില്‍ നടന്‍ സജീവമാണ്. മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷത്തില്‍ റഹ്മാന്‍ എത്തുന്നുണ്ട്. ഗോകുല്‍ സുരേഷ് നായകനായെത്തുന്ന ‘എതിരെ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ റഹ്മാനും ഉണ്ട്.റഹ്മാന്‍-ഭരത് ചിത്രം സമാറയും ഒരുങ്ങുകയാണ്.

Noora T Noora T :