ടെലിവിഷൻ അവതാരകയെ മരിച്ച നിലയിൽ കണ്ടെത്തി

ടെലിവിഷൻ അവതാരക പ്രിയ ജൂനേജയെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. കിടപ്പുമുറിയിലെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഈസ്റ്റ് ഡൽഹിയിലെ വീട്ടിലാണ് പ്രിയ താമസിച്ചിരുന്നത്.
ടെലിവിഷൻ ചാനലുകളിൽ വിനോദപരിപാടികൾ അവതരിപ്പിച്ചാണ് പ്രിയ ശ്രദ്ധ നേടുന്നത്. പിന്നീട് വാർത്താ അവതാരകയായും ജോലി ചെയ്തു. ലോക്ക് ഡൗൺ കാലത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. കോവിഡ് പ്രശ്നം വന്നതോടെ വരുമാനം കുറഞ്ഞതിനാൽ പ്രിയ സമ്മർദ്ദത്തിലായിരുന്നു. ഇത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

Noora T Noora T :