കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിംഗ് ഗ്രൗണ്ടെന്ന് ലേക്നാഥ് ബെഹ്റ; നല്ല കേരള മോഡലെന്ന് കങ്കണ

കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ പറഞ്ഞിരുന്നു. തന്റെ സ്ഥാനത്ത് നിന്നും വിരമിക്കാനിരിക്കെ വിവിധ മാധ്യമങ്ങള്‍ക്ക് നൽകിയ അഭിമുഖങ്ങളിലാണ് മനസ്സ് തുറന്നത്.

ഇപ്പോൾ ഇതാ ലോക്നാഥ് ബെഹ്റയുടെ വാക്കുകളില്‍ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ലോക്‌നാഥ് ബഹ്‌റയുടെ വാക്കുകള്‍ ട്വിറ്റര്‍ പേജായ മെഗ അപ്പ്‌ഡേറ്റ്‌സ് ട്വീറ്റ് ചെയ്തിരുന്നു. അത് പങ്കുവെച്ച് കൊണ്ടാണ് കങ്കണയുടെ പ്രതികരണം. കേരള മോഡല്‍ എന്ന ക്യാപ്ക്ഷനോടെയാണ് താരം ട്വീറ്റ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചത്.

കേരളത്തിലുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നും ബെഹ്റ പറഞ്ഞിരുന്നു. കേരളം വലിയൊരു റിക്രൂട്ടിംഗ് ഗ്രൗണ്ടാണ്. കാരണം ഇവിടെയുള്ളവര്‍ വിദ്യാഭ്യാസമുള്ളവരാണ്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിങ്ങനെ. അവര്‍ക്ക് ഇതുപോലുള്ള ആളുകളെ വേണം. അതുകൊണ്ട് ഇതുപോലുള്ളവരെ ഏത് രീതിയും വര്‍ഗീയവല്‍ക്കരിച്ച് അങ്ങോട്ട് കൊണ്ടു പോവും. അതില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. പക്ഷെ പേടിക്കേണ്ട കാര്യമില്ല. ഞങ്ങളുണ്ട്. ഇതിനെ ന്യൂട്രലൈസ് ചെയ്യാന്‍ ഞങ്ങള്‍ കാപ്പബിള്‍ ആണ്,’ ലോക്നാഥ് പറഞ്ഞു.

ഇപ്പോ അടുത്ത കാലത്തായി തീവ്രവാദ സംഘടനകളിലേക്ക് കേരളത്തില്‍ നിന്നുള്ള റിക്രൂട്ടിംഗ് കുറഞ്ഞിട്ടുണ്ടെന്നും ഇത് പൊലീസിന്റെ ഭാഗത്തു നിന്നുള്ള ജാഗ്രത മൂലമാണെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ ഖേദം ഇല്ലെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു താന്‍ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും സുരക്ഷിത വനത്തില്‍ യൂണിഫോം ഇട്ട് വരുന്നവര്‍ നിരപരാധികളല്ലെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

Noora T Noora T :