മിനിസ്ക്രീൻ താരം പേള്‍ വി പുരി ബലാത്സംഗ കേസില്‍ അറസ്റ്റിലായി

മിനി സ്ക്രീൻ താരം പേള്‍ വി പുരി ബലാത്സംഗ കേസില്‍ അറസ്റ്റിലായി. മുംബൈയിലെ വാസൈയിലെ വാലിവ് പോലീസാണ് നടനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി എന്ന കേസിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. പേള്‍ വി പുരി ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നത്.

കാറില്‍ വച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് പരാതിയിലുള്ളത്. പ്രതികള്‍ ഓരോരുത്തരും തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട ആറ് പ്രതികളേയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

പോക്‌സോ കേസ് ചുമത്തിയാണ് പേളിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയും കുടുംബവും മാല്‍വാനി പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയതിന് പിന്നാലെ വെള്ളിയാഴ്ച രാത്രിയോടെ അറസ്റ്റ് നടന്നത്.

2013 ല്‍ ദില്‍ കി നസര്‍ സെ ഖുബ്‌സൂരത്തിലൂടെയാണ് അഭിനയരംഗത്തെത്തിയ പേള്‍ നാഗിന്‍ 3, നാഗാര്‍ജുന ഏക് യോദ്ധ, ബെപന പ്യാര്‍, ബ്രഹ്മരക്ഷസ് 2 പരമ്പരകിളിലൂടെയാണ് ശ്രദ്ധ നേടിയത്.

Noora T Noora T :