ഒരു പ്രൊഫസര്‍ ഒരു സ്ത്രീയോട് സംസാരിക്കുന്ന രീതിയാണിത്;ചാറ്റ് പങ്കുവെച്ച് നടി സൗന്ദര്യ ബാല

കിടപ്പറ പങ്കിടണം എന്ന് ആവശ്യപ്പെട്ട കോളേജ് പ്രൊഫസറുടെ ചാറ്റ് പങ്കുവെച്ച് നടി സൗന്ദര്യ ബാല നന്ദകുമാര്‍. അതോടൊപ്പം തന്നെ കോളേജ് വിദ്യാര്‍ത്ഥിനികളോട് ഈ അധ്യാപകനെ കരുതിയിരിക്കാനും സൗന്ദര്യ ഇന്‍സ്റ്റഗ്രാമിലൂടെ ആവശ്യപ്പെട്ടു.

”ഒരു പ്രൊഫസര്‍ ഒരു സ്ത്രീയോട് സംസാരിക്കുന്ന രീതിയാണിത്. നാണക്കേട്. മധുരയിലെ ഒരു പ്രൊഫസര്‍ എന്നാണ് അയാളുടെ പ്രൊഫൈലില്‍ ഉള്ളത്. അയാളുടെ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ സുരക്ഷിതരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് സൗന്ദര്യ കുറിച്ചു.

ഇയാളെ ട്രാക്ക് ചെയ്ത് ശരിയായ രീതിയില്‍ നടപടി എടുക്കും. അയാളുടെ പേര് ഇപ്പോള്‍ ക്രോപ്പ് ചെയ്തിരിക്കുക ആണെങ്കിലും പഠിപ്പിക്കുന്ന കോളേജില്‍ ഇത് അറിയിക്കും. സ്വന്തം ജോലിയോട് പോലും നീതി പുലര്‍ത്താതെ സ്ത്രീകളോട് ഇത്തരത്തില്‍ സംസാരിക്കുന്നവര്‍ അനുഭവിക്കും എന്നും ഇന്‍സ്റ്റഗ്രാമില്‍ സൗന്ദര്യ കുറിച്ചു.

രജനികാന്ത് ചിത്രം കബാലിയിലൂടെ സിനിമയിലെത്തിയ സൗന്ദര്യ മാസ്റ്റര്‍, വണക്കം ഡാ മാപ്പിളൈ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സൂപ്പര്‍ സിംഗര്‍ റിയാലിറ്റി ഷോകളില്‍ മത്സരാര്‍ത്ഥി ആയാണ് സൗന്ദര്യ ശ്രദ്ധിക്കപ്പെട്ടത്.

Noora T Noora T :