ജനസംഖ്യ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ.. ജനങ്ങളെ സംരക്ഷിക്കാനുള്ള മെഡിക്കല്‍ സൗകര്യം ഇവിടെ വേണം; അമൈറ ദസ്തൂര്‍

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാവുകയാണ്. നിരവധി പേരാണ് ശരിയായ ചികിത്സ ലഭിക്കാതെ മരണമടയുന്നത്. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് നടി അമൈറ ദസ്തൂര്‍ പറയുന്നു. ആശുപത്രിയില്‍ സ്ഥലമില്ലാതെ ആകുന്നതും, ഓക്‌സിജന്‍ ലഭിക്കാതെ ആളുകള്‍ മരിക്കും ശ്മശാനത്തില്‍ മൃതശരീരങ്ങള്‍ നിറയുന്നതും ഹൃദയം തകര്‍ക്കുന്ന കാഴ്ചകളാണെന്നും അമൈറ പറയുന്നു.

ഇത് മാപ്പ് അര്‍ഹിക്കാത്തതാണ്. ജീവിതത്തിന് മൂല്യമില്ല എന്ന് പറയുന്നത് പോലെയാണ് ഇത്. ലോകത്തെ രണ്ടാമത്തെ ജനസംഖ്യ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. അതിനാല്‍ അത്രയും ജനങ്ങളെ സംരക്ഷിക്കാനുള്ള മെഡിക്കല്‍ സൗകര്യങ്ങളും വേണം. ആശുപത്രികള്‍ നിറഞ്ഞ് രോഗികളെ പ്രവേശിപ്പിക്കാന്‍ സ്ഥലമില്ലാതെ ആകുന്നതും, ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്നതും, ശ്മാശനങ്ങളില്‍ മൃതശരീരങ്ങള്‍ നിറയുന്നതുമായ വാര്‍ത്തകള്‍ ഹൃദയം തകര്‍ക്കുകയാണ്.

വളരെ ഭയപ്പെടുത്തുന്ന സമയമാണ്. ആവശ്യമുള്ളവര്‍ സഹായെത്തിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നല്ലതാണെങ്കിലും ഇതിലൂടെ സഹായം നല്‍കുന്നത് തെറ്റാണെന്ന് അമൈറ പറയുന്നു.

ഈ പ്രതിസന്ധി മറികടക്കാന്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. നിസഹായരായ ആളുകള്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ചതിനെ കുറിച്ചും അമൈറ പറയുന്നു.

ഡിസ്ട്രിക് മജിസ്‌ട്രേറ്റുകളോട് സഹായം അഭ്യര്‍ത്ഥിക്കാനായി ആദ്യം മടിയായിരുന്നു. ഓരോ ദിവസവും അവരില്‍ നിന്നും കൂടുതല്‍ കൂടുതല്‍ സഹായം ലഭിച്ചപ്പോള്‍ ഞാന്‍ വളരെ താഴുന്നതായി തോന്നി. എന്നാല്‍ ആളുകള്‍ വന്ന് അവര്‍ക്ക് സഹായം ലഭിച്ചുവെന്ന് പറഞ്ഞ് നന്ദി അറിയിച്ചത് എന്നെ പ്രചോദിപ്പിച്ചു എന്നും അമൈറ ഒരു മാധ്യമത്തോട് വ്യക്തമാക്കി.

Noora T Noora T :