ഇസ്രായേല്‍-പലസ്തീന് സംഘര്‍ഷത്തില്‍ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് നടി കങ്കണ റണൗട്ട്. തീവ്ര വലതുപക്ഷക്കാര്‍ ഇന്ത്യ ഇസ്രായേലിനൊപ്പം എന്ന സൈബര്‍ ക്യാമ്പയ്ന്റെ ഭാഗമായാണ് കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരിക്കുന്നത്.
ഇന്ത്യക്ക് ആവശ്യമായ ഘട്ടത്തില്‍ യുഎസിന്റെ എതിര്‍പ്പ് പോലും വക വയ്ക്കാതെ ഇസ്രായേല്‍ മിസൈല്‍ എത്തിച്ചു തന്നിട്ടുണ്ട്, കോവിഡ് പ്രതിസന്ധിയില്‍ രാജ്യത്തിന് ആവശ്യമായ മരുന്നുകള്‍ രണ്ടാമതായി എത്തിച്ച് തന്നത് ഇസ്രായേലാണ്, എന്ന എഴുത്തുകാരന് ആനന്ദ് രങ്കനാഥന്റെ ട്വീറ്റ് പങ്കുവച്ചാണ് കങ്കണയുടെ പ്രതികരണം.
അത്യാവശ്യ സമയത്ത് സഹായിച്ച സുഹൃത്തിനൊപ്പമാണ് ഇന്ത്യ എന്ന് കങ്കണ കുറിച്ചു. ഇസ്രായേലിനോട് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ദിവസങ്ങളായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തി വരുകയാണ്.

ഇസ്രായേലിലെ അഷ്ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് കേരളം. ഭര്‍ത്താവിനോട് വിഡീയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് റോക്കറ്റ് വീണത്.
അപ്രതീക്ഷതമായി ജനാലയിലൂടെ റോക്കറ്റ് വീട്ടിലേക്ക് പതിക്കുകയായിരുന്നു. സുരക്ഷ മുറിയിലേക്ക് ഓടി മാറാനുള്ള സമയം സൗമ്യക്കും ഒപ്പമുണ്ടായിരുന്ന പ്രായമായ ഇസ്രോയേല്‍ വനിതക്കും ലഭിച്ചില്ല.
വീല്‍ചെയറിലായിരുന്ന വനിതയെ വര്‍ഷങ്ങളായി പരിചരിച്ചിരുന്നത് സൗമ്യയാണ്. മൃതദേഹം അഷ്ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദുരന്ത വാര്‍ത്ത അറിഞ്ഞ സൗമ്യയുടെ സുഹൃത്തുക്കളും മലയാളി നഴ്സുമാരും ആശുപത്രിയിലേക്ക് എത്തിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് ഇസ്രായിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരണം
കഴിഞ്ഞ പത്തുവര്‍ഷമായി സൗമ്യ അഷ്കലോണില്‍ കെയര്‍ ഗീവറായി ജോലി ചെയ്യുകയായിരുന്നു. 2017 ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്. ഇസ്രായോല്‍ പാലീസ്തീന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഈ മേഖലയില്‍ ചെയ്യുന്ന മലയാളിസമൂഹം വലിയ ആശങ്കയിലാണ്.