വളർത്തുനായയെ കാണാനില്ല; കണ്ടെത്തുന്നവര്‍ക്ക് 20000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍

തന്റെ വളർത്തുനായയെ കാണാനില്ലെന്നും കണ്ടെത്തുന്നവര്‍ക്ക് 20000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. നായയുടെ ഫോട്ടോയും അടയാളങ്ങളും വച്ച്‌ തയാറാക്കിയ പോസ്റ്റാണ് അക്ഷയ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ഇന്നലെ മുതലാണ് കാണാതായത്. “ഇന്നലെ മുതല്‍ കാണ്‍മാനില്ല. സ്ഥലം ആലുവ, ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത്. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കുക. അടയാളം-വലേത്തെ ചെവി വളഞ്ഞു ഇരിക്കുന്നു. ബെല്‍റ്റ്, ചെയിന്‍ എന്നിവ ധരിച്ചിട്ടില്ല” എന്നുമാണ് അക്ഷയ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഫോണ്‍ നമ്ബറും പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.

’18ാം പടി’ സിനിമയില്‍ അയ്യപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ താരമാണ് അക്ഷയ്.

Noora T Noora T :