നടി കങ്കണ റണൗട്ടിന് കോവിഡ്

നടി കങ്കണ റണൗട്ടിന് കോവിഡ് പോസിറ്റീവ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളില്‍ നേരിയ വേദനയും ക്ഷീണവും അനുഭവപ്പെട്ടിരുന്നു. ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയില്‍ കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ഫലം പോസിറ്റീവായി എന്ന് കങ്കണ കുറിച്ചു.

കങ്കണ റണൗട്ടിന്റെ കുറിപ്പ്:

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളില്‍ നേരിയ വേദനയും, ക്ഷീണവും, ബലഹീനതയും അനുഭവപ്പെട്ടിരുന്നു. ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു. അതിനാല്‍ ഇന്നലെ കോവിഡ് പരിശോധന നടത്തി. ഇന്ന് ഫലം വന്നു, എനിക്ക് കോവിഡ് പോസിറ്റീവാണ്. ഞാന്‍ സ്വയം ക്വാറന്റൈനില്‍ ആയിരുന്നു.

പക്ഷെ ഈ വൈറസ് എന്റെ ശരീരത്തില്‍ ഒരു പാര്‍ട്ടി ഉണ്ടാക്കിയത് ഞാന്‍ അറിഞ്ഞില്ല. ഇനി രോഗത്തെ ഞാന്‍ പ്രതിരോധിക്കും. നിങ്ങളാരും നിങ്ങള്‍ക്ക് മേല്‍ ഒരു ശക്തിയെയും അധികാരം സ്ഥാപിക്കാന്‍ അനുവദിക്കരുത്. നിങ്ങള്‍ പേടിച്ചാല്‍ അത് നിങ്ങളെ കൂടുതല്‍ ഭയപ്പെടുത്തും. വരൂ ജനങ്ങളെ ശല്യം ചെയ്യുന്ന ഈ ചെറിയ ഫ്‌ളൂവായ കോവിഡ് 19നെ നശിപ്പിക്കാമെന്ന് കങ്കണ കുറിച്ചു

Noora T Noora T :