അതുല്യ കലാകാരന്‍! പ്രിയപ്പെട്ട രഘു ഏട്ടന് ആദരാഞ്ജലികള്‍; രഘുവിന്റെ ഓര്‍മ്മകളില്‍ അജു വര്‍ഗീസ്

മലയാളികൾ ഏറെ ഞെട്ടലോടെയാണ് നടൻ മേള രഘുവിന്റെ മരണവാർത്ത കേട്ടത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു രഘുവിന്റെ അന്ത്യം. മലയാളികൾ ഒരിക്കലും മറക്കാത്ത ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് രഘു യാത്രയായത്.

കഴിഞ്ഞ16ന് രഘു വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ചേർത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രഘുവിെൻറ ചികിത്സയുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ ബന്ധുക്കൾ ചെലവഴിച്ചു. സാമ്പത്തികമായി തകർച്ച നേരിടുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്.

ഇപ്പോൾ ഇതാ രഘുവിന്റെ നിര്യാണത്തില്‍ അനുശോചിച്ചിരിക്കുകയാണ് അജു വര്‍ഗീസ്. കെ ജി ജോര്‍ജ് സാറിന്റെ മേള എന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ച് അവസാനം ദൃശ്യം 2 വരെ അഭിനയിച്ച അതുല്യ കലാകാരന്‍ പ്രിയപ്പെട്ട രഘു ഏട്ടന് ആദരാഞ്ജലികള്‍’-അജു വര്‍ഗീസ് കുറിച്ചു.

കെ ജി ജോർജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്. 8 മാസം മുമ്പ് ദൃശ്യത്തിൻെറ രണ്ടാം ഭാഗത്തിൽ മോഹൻലാലുമൊത്ത് വേഷം ചെയ്ത് ശ്രദ്ധനേടിയിരുന്നു. രഘു 35ലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കെ.പി.എ.സി നാടക തമ്പിലും ഇടംപിടിച്ചു. ദൂരദർശൻ നിർമിച്ച സീരിയൽ ‘വേലുമാലു സർക്കസി’ൽ പ്രധാന വേഷം രഘുവിനെ തേടിയെത്തിയിരുന്നു.

1980ൽ ചെങ്ങന്നൂർ കൃസ്ത്യൻ കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് നടൻ ശ്രീനിവാസൻ നേരിട്ടെത്തി സിനിമയിൽ അഭിനയിക്കാമോയെന്ന് ചോദിക്കുന്നത്. തുടർന്ന്, സർക്കസ് കൂടാരത്തിെൻറ കഥ പറയുന്ന ചിത്രമായ ‘മേള’യിൽ പ്രധാന കഥാപാത്രമായി മാറുകയായിരുന്നു.

Noora T Noora T :