ഉണ്ണിയോട് സ്വാതന്ത്ര്യം ഉള്ളതു കൊണ്ടാണ് കമന്റ് ചെയ്തത്, സ്ക്രീൻഷോട്ട് പ്രചാരണം നടത്തുന്നവരുടെ ഉദ്ദേശ്യം വേറെയാണ്; വിശദീകരണവുമായി സന്തോഷ് കീഴാറ്റൂർ

നടൻ ഉണ്ണി മുകുന്ദന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന് സന്തോഷ് കീഴാറ്റൂർ എഴുതിയ കമന്റും അതിന് നടൻ നൽകിയ മറുപടിയും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.
ഇപ്പോഴിതാ പരസ്പരം എഴുതിയ കമന്റിനെ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രചരിപ്പിക്കുന്നവരോട് പ്രതികരിക്കാനില്ലെന്ന് സിനിമാതാരം സന്തോഷ് കീഴാറ്റൂർ. ഇത്തരക്കാരെ താൻ അവഗണിക്കുകയാണ് പതിവെന്നും സന്തോഷ് കീഴാറ്റൂർ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.

‘ഞാൻ ഒരു മതവിശ്വാസത്തിനെയോ ദൈവത്തെയോ എതിർക്കുന്ന ആളല്ല. ഈശ്വരൻ രക്ഷിക്കുമോ എന്ന് ചോദിക്കുന്നതിൽ എന്താണ് തെറ്റ്? ആ സമയത്താണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ് കാണുന്നത്. ഞാനും ഒരു വിശ്വാസി തന്നെയാണ്. അതൊരു വിശ്വാസിയുടെ നിർദോഷകരമായ സംശയം മാത്രമായിരുന്നു. ഉണ്ണിയോട് സ്വാതന്ത്ര്യം ഉള്ളതു കൊണ്ടാണ് കമന്റ് ചെയ്തത്.’ –

‘ഉണ്ണി, ചേട്ടാ എന്ന് വിളിച്ചു മറുപടി പറയുകയും ചെയ്തു. ഇത് രണ്ടു സഹപ്രവർത്തകർ തമ്മിൽ ഷെയർ ചെയ്ത കാര്യമാണ്. അതിൽ ഞങ്ങൾക്ക് രണ്ടുപേർക്കും വിഷമമില്ല. എന്റെ കമന്റ് ഉണ്ണിക്ക് വിഷമമുണ്ടാക്കിയോ എന്ന് സംശയിച്ചാണ് ഞാൻ അത് ഡിലീറ്റ് ചെയ്തത്. സ്ക്രീൻഷോട്ട് പ്രചാരണം നടത്തുന്നവരുടെ ഉദ്ദേശ്യം വേറെയാണ്. ഞാൻ അമ്പലത്തിൽ പോകുന്ന ആളാണ് , ഒരു മതവിശ്വാസത്തിനും എതിരല്ല. ഇത് അത്തരത്തിൽ വരുത്തിത്തീർത്ത് എനിക്കെതിരെ ഒരു കൂട്ടം ആൾക്കാരെ ഇളക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നത്. അദ്ദേഹം പറഞ്ഞു.

Noora T Noora T :