കുംഭമേളക്ക് ശേഷം ഉഗാഡൈ; പരസ്പരം ഉണങ്ങിയ ചാണകത്തിന്റെ കഷ്ണങ്ങള്‍ എറിഞ്ഞ് ആഘോഷം, വിമര്‍ശനവുമായി് രാം ഗോപാല്‍ വര്‍മ്മ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ് . കുംഭമേളക്ക് പുറമെ ആന്ധ്രാ പ്രദേശിലെ ഉഗാഡൈ എന്ന ആഘോഷത്തിന്റെ ഭാഗമായി നടന്ന പിടാകല വാറില്‍ സമൂഹിക അകലം പാലിക്കാതെ ആയിരക്കണക്കിന് ജനങ്ങളാണ് ഒത്തുചേര്‍ന്നത്. ഇപ്പോൾ ഇതാ വിമര്‍ശനവുമായി് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

മാസ്‌ക്ക് പോലും ധരിക്കാതെയാണ് ആയിരക്കണക്കിന് ആളുകള്‍ ഉഗാഡൈ എന്ന പുതുവര്‍ഷ ആഘോഷത്തില്‍ പങ്കെടുത്തത്. പരസ്പരം ഉണങ്ങിയ ചാണകത്തിന്റെ കഷ്ണങ്ങള്‍ എറിയുക എന്നതാണ് ആഘോഷം. കഴിഞ്ഞ ഒരാഴ്ച്ചയായി ആന്ധ്ര പ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുകയാണ്. ബുദ്ധനാഴ്ച്ച 4220 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്.

കഴിഞ്ഞ ദിവസം കുംഭമേളയെ വിമര്‍ശിച്ചും രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളക്കും, അല്ലാത്തവര്‍ ചൈനയിലേക്കും പോവുക. എന്നാല്‍ മാത്രമെ ഇനി കൊവിഡില്‍ നിന്നും മുക്തി നേടാന്‍ സാധിക്കു എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തത്.

Noora T Noora T :