രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളയ്ക്കും, അല്ലാത്തവർ ചൈനയിലേക്കും പോവുക; വിമർശനവുമായി സംവിധായകൻ രാംഗോപാൽ വർമ്മ

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടക്കുന്ന കുംഭമേളയ്‌ക്കെതിരെ വിമർശനവുമായി സംവിധായകൻ രാംഗോപാൽ വർമ്മ.

രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളയ്ക്കും, അല്ലാത്തവർ ചൈനയിലേക്കും പോവുക. എന്നാൽ മാത്രമെ ഇനി കോവിഡിൽ നിന്നും മുക്തി നേടാൻ സാധിക്കു എന്നാണ് രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തത്. ചൈന മാത്രമാണ് നിലവിൽ കോവിഡ് ഇല്ലാത്ത രാജ്യം എന്നും രാം ഗോപാൽ വർമ്മ ട്വീറ്റിൽ പറയുന്നു.

കുംഭമേളയിൽ ഏകദേശം 30 ലക്ഷം പേരാണ് പങ്കെടുത്തത്. ഇതേ തുടർന്ന് ദിനംപ്രതി ആയിരക്കണക്കിന് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ കുംഭമേള നിർത്തി വെയ്ക്കാൻ കേന്ദ്ര സർക്കാരും, ഉത്തരാഖണ്ഡ് സർക്കാരും നടപടി സ്വീകരിക്കാത്തതിലാണ് രാം ഗോപാൽ വർമ്മയുടെ വിമർശനം.

അതെ സമയം തന്നെ കഴിഞ്ഞ ദിവസം കുംഭമേള ആഘോഷങ്ങള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്തും രംഗത്തെത്തിയിരുന്നു

Noora T Noora T :