സിന്ധു കൃഷ്ണയുടെ പേരില്‍ വ്യാജ അക്കൗണ്ട്; പൊട്ടിത്തെറിച്ച് അഹാന

കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പേരില്‍ ഒരു വ്യാജ അക്കൗണ്ട്. ഇതില്‍ നിന്ന് നിരവധി പേര്‍ക്ക് റിക്വസ്റ്റ് പോയതോടെയാണ് സംഭവം എല്ലാവരും അറിയുന്നത്. ഇപ്പോൾ ഇതാ സംഭവത്തില്‍ പ്രതികരണവുമായി അഹാന

എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത് എന്നും അഹാന ചോദിക്കുന്നു. അമ്മയുടെ പേരിലെ വ്യാജ അക്കൗണ്ട് പൂട്ടിക്കണമെന്നും, ഇതില്‍ നിന്നും റിക്വസ്റ്റു വരുന്നെങ്കില്‍ സ്വീകരിക്കരുത് എന്നും അഹാന മുന്നറിയിപ്പ് നല്‍കുന്നു. അമ്മയ്ക്ക് ആകെ ഒരു അക്കൗണ്ട് മാത്രാമേ ഉള്ളൂ എന്നും അതില്‍ നിന്നും അവര്‍ ആര്‍ക്കും റിക്വസ്റ്റു നല്കാറില്ലെന്നും അഹാന വ്യക്തമാക്കി. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന ഇക്കാര്യം വ്യക്തമാക്കിയത്.

‘new official account’ എന്ന് ബയോ നല്‍കിയാണ് സിന്ധുവിന്റെ പേരില്‍ അക്കൗണ്ട് ആരംഭിച്ചത്. നാല് പോസ്റ്റുകളുമുണ്ട്. ഇതിനു മുമ്ബും താരത്തിന്റെ കുടുംബത്തിന് നേരെ പല രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നിട്ടുണ്ട്. അടുത്തിടയില്‍ സഹോദരി ദിയയുടെ പേരിലും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ദിയ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

Noora T Noora T :