പാലക്കാട് കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്രപരിസരത്ത് സിനിമാ ഷൂട്ടിംഗ് തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്ഐ.
സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ എല്ലാവിധ സംരക്ഷണവും നല്‍കുമെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള സംഘപരിവാര്‍ സംഘടനകളുടെ അതിക്രമം ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ലെന്നും അക്രമികള്‍ക്ക് എതിരെ കര്‍ശന നിയമ നടപടി എന്നും പ്രതികളെ ഉടനടി പിടികൂടണം എന്നും ഡിവൈഎഫ്ഐ കടമ്പഴിപ്പുറം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
പാലക്കാട് കടമ്പഴിപ്പുറം വായില്ലാക്കുന്ന് ക്ഷേത്രമതില്‍ക്കെട്ടിന് സമീപം നടന്നു കൊണ്ടിരുന്ന ‘നീയാംനദി’ എന്ന സിനിമയുടെ ചിത്രീകരണം ഒരുസംഘം ആളുകള്‍ എത്തി തടഞ്ഞിരുന്നു.
സെറ്റിലെത്തി സിനിമയുടെ കഥ വിശദീകരിക്കാന്‍ ആവശ്യപ്പെട്ട ഇവര്‍, സിനിമയില്‍ ഹിന്ദു -മുസ്ലിം പ്രണയം ഉണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം നടത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
സിനിമ ഷൂട്ട് ചെയ്യുവാന്‍ ക്ഷേത്ര അധികൃതരുടെ അനുമതി വാങ്ങിയിരുന്നു. അനുമതിയില്ലാതെ ചിത്രീകരണം നടത്തിയതിനാലാണ് തടഞ്ഞതെന്നും പാകിസ്ഥാനിന്റെ ഉള്‍പ്പടെയുളള കൊടികള്‍ ക്ഷേത്രമുറ്റത്ത് കയറ്റിയതിനേയാണ് തടഞ്ഞയെന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
വിഷയത്തില്‍ കടമ്പഴിപ്പുറം സ്വദേശികളായ ശ്രീജിത്, സുബ്രഹ്മണ്യന്‍, ബാബു, സച്ചിദാനന്ദന്‍, ശബരീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷമുണ്ടാക്കള്‍, മര്‍ദ്ദനം, വസ്തുക്കള്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ‘നീയാം നദി’ എന്ന സിനിമയുടെ കഥാകൃത്ത് സല്‍മാന്‍ ഫാരിസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആഷിഖ് ഷിനു സല്‍മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.