ബിഗ് ബോസ്സ് താരത്തിന്റെ ആത്മഹത്യശ്രമം; ഞെട്ടലോടെ ആരാധകർ

കന്നട നടി ഛൈത്ര കൂട്ടൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. കീടനാശിനി ഉള്ളില്‍ ചെന്ന് അവശനിലയിലായിരുന്നു കാണപ്പെട്ടത്.

അതേസമയം, ഛൈത്ര അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ഛൈത്രയുടെ പിതാവ് പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്.

ബിഗ് ബോസ് താരവും എഴുത്തുകാരിയുമാണ് ഛൈത്ര കൂട്ടൂര്‍.കുറച്ച്‌ നാളുകള്‍ക്ക് മുന്‍പാണ് ഛൈത്രയുടെ വിവാഹം കഴിഞ്ഞത്. മധ്യപ്രദേശ് സ്വദേശിയായ നാഗാര്‍ജുനയാണ് ഭര്‍ത്താവ്. വിവാഹത്തില്‍ നാഗാര്‍ജുനയുടെ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Noora T Noora T :