തമിഴ് നടനെ ചെന്നൈയില്‍ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ് നടനെ ചെന്നൈയില്‍ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിരുത്ചഗകാന്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഭരത്, സന്ധ്യ എന്നിവര്‍ ഒന്നിച്ചഭിനയിച്ച കാതല്‍ എന്ന ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന് സിനിമകളില്‍ അവസരങ്ങള്‍ ലഭിച്ചില്ല.

ഇതിനിടയില്‍ വര്‍ഷങ്ങള്‍ക്ക് മുൻപ് മാതാപിതാക്കളും മരിച്ചു. ഇതോടെ കടുത്ത ഒറ്റപ്പെടലിലും വിഷാദത്തിലുമായിരുന്നു വിരുത്ചഗകാന്ത്.

മാതാപിതാക്കളുടെ മരണത്തോടെ വിരുത്ചഗകാന്തിന്റെ മാനസികനില തകര്‍ന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അമ്ബലങ്ങളിലും ഓട്ടോറിക്ഷകളിലുമായിരുന്നു വിരുത്ചഗകാന്ത് രാത്രി ഉറങ്ങിയിരുന്നത്. മരിച്ച നിലയില്‍ കണ്ടെത്തുമ്ബോഴും ഓട്ടോറിക്ഷയിലായിരുന്നു. ഉറക്കത്തിനിടയില്‍ മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം.

2004 ലാണ് ഭരതും സന്ധ്യയും പ്രധാനവേഷത്തിലെത്തിയ കാതല്‍ പുറത്തിറങ്ങുന്നത്. സിനിമാ മോഹിയായ കഥാപാത്രത്തെയാണ് വിരുത്ചഗകാന്ത് അവതരിപ്പിച്ചത്.

Noora T Noora T :