ബോളിവുഡ് നടൻ ആശിഷ് വിദ്യാര്‍ഥിയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു.ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് കോവിഡ് പോസിറ്റീവായ വിവരം അദ്ദേഹം ആരാധകരെ അറിയിച്ചത്. ഞാന്‍ ആഗ്രഹിക്കാതിരുന്ന ഏക പോസിറ്റീവാണ് ഇത് എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവെച്ചത്.
താനുമായി സമ്പർക്കത്തിൽ വന്നവര്‍ ടെസ്റ്റ് ചെയ്യണമെന്നും തനിക്ക് കാര്യമായ ലക്ഷണങ്ങളൊന്നുമില്ലെന്നും അതിനാല്‍ ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും താരം പറയുന്നു.സിഐഡി മൂസ, ചെസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നടൻ കൂടിയാണ് അദ്ദേഹം