രക്തക്കറ പുരണ്ട കഴുതയുടെ തുകലും ധരിച്ച് വേദിയിൽ… പിന്നീട് തുണിയുരിഞ്ഞ് ഫ്രഞ്ച് നടിയുടെ പ്രതിഷേധം

കൊവിഡ് കാലത്ത് അടച്ചിട്ട സിനിമാ തിയേറ്ററുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് പുരസ്കാര ദാന ചടങ്ങിൽ തുണിയുരിഞ്ഞ് ഫ്രഞ്ച് നടിയുടെ പ്രതിഷേധം. കോറിനീ മസീറോ എന്ന നടിയാണ് സീസര്‍ പുരസ്‌കാര വേദിയിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ചത്.

മികച്ച വസ്ത്രങ്ങൾക്കുള്ള അവാർഡ് സമ്മാനിക്കുന്നതിനാണ് വെള്ളിയാഴ്ച നടന്ന ചടങ്ങിലേക്ക് മസീറോയെ ക്ഷണിച്ചത്. എന്നാൽ രക്തക്കറ പുരണ്ട കഴുതയുടെ തുകലും ധരിച്ചാണ് നടി വേദിയിലെത്തിയത്. തുടർന്ന് തുണിയുരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. ​മൂന്നു മാസത്തിലേറെയായി ഫ്രാൻസിൽ സിനിമാ തിയേറ്ററുകൾ അടച്ചിരിക്കുകയാണ്.

തിയേറ്ററുകൾ തുറക്കാത്തതിൽ ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സിന് എതിരേയായിരുന്നു നടി കോറിനീ മസീറോയുടെ പ്രതിഷേധം. അതേസമയം തിയേറ്ററുകൾ തുറക്കില്ലെന്ന കർശന നിലപാടിലാണ് സർക്കാർ

Noora T Noora T :