കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും വീടിന്റെ മതില്‍ ചാടിക്കടന്ന് ചിത്രമെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറെ ശകാരിച്ച് നടന്‍ അര്‍ജുന്‍ കപൂര്‍. രാത്രിയില്‍ യുവാവ് അതിക്രമിച്ചു വീടിന്റെ മതില്‍ ചാടിക്കടക്കുകയായിരുന്നു.
അര്‍ജുന്‍ കപൂര്‍ വരുന്നതറിഞ്ഞ് നിരവധി മാധ്യമപ്രവര്‍ത്തകരും മറ്റുള്ളവരും കരീനയുടെ വീടിന് മുന്നില്‍ തിങ്ങി നിറഞ്ഞുനിന്നിരുന്നു. ഇവരുടെ മുന്‍പില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം അകത്തേക്ക് കയറാന്‍ തുടങ്ങിയപ്പോഴാണ് വീടിന്റെ ചുമരിന് മുകളിലൂടെ വലിഞ്ഞുകയറുന്ന ഫോട്ടോഗ്രാഫറെ അര്‍ജുന്‍ കണ്ടത്.
തുടര്‍ന്ന് ഇയാളോട് നിലത്തിറങ്ങാന്‍ അര്‍ജുന്‍ പറയുകയായിരുന്നു. ‘കുറച്ചെങ്കിലും മര്യാദ കാണിക്കൂ. നിങ്ങളോട് അവര്‍ അപേക്ഷിക്കുകയാണ്. ഇത് തെറ്റാണ്. നിങ്ങള്‍ ഒന്ന് താഴെയിറങ്ങൂ. നിങ്ങള്‍ ഇങ്ങനെ ചുമരിലൊന്നും പിടിച്ചുകയറാന്‍ നില്‍ക്കരുത്,’ അര്‍ജുന്‍ കപൂര്‍ പറഞ്ഞു. അര്‍ജുന്‍ കപൂര്‍ സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് താരദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ ചിത്രങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനിടയിലാണ് ചിത്രങ്ങള്‍ പകര്‍ത്താന്‍ യുവാവ് മതില്‍ ചാടിക്കടന്നത്.