സ്ത്രീകള്‍ക്ക് പ്രിവിലേജുണ്ടോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ജിയോ ബേബി

ജിയോ ബേബിയുടെ ..ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സോഷ്യൽ മീഡിയയിലടക്കം തുറന്ന ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ചിത്രത്തെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത് . ഇപ്പോൾ ഇതാ ‘സ്ത്രീകള്‍ക്ക് പ്രിവിലേജുണ്ടോ’ എന്ന ചോദ്യവുമായി സംവിധായകന്‍ ജിയോ ബേബി രംഗത്ത്. തന്‍റ്റെ ചിത്രമായ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ലഭിച്ച വിമര്‍ശനങ്ങളോട് തന്‍റ്റെ ഫേസ്ബുക് കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘വീട്ടില്‍ നിന്ന് ഇറങ്ങി പോരുന്നതിനു സവര്‍ണ്ണരും അവര്‍ണ്ണരും ആദിവാസികളും ആയ സ്ത്രീകള്‍ക്ക് മുന്നില്‍ പ്രശ്‌നങ്ങള്‍ നിരവധിയാണ്. മഹത്തായ ഭാരതീയ അടുക്കള വിമര്‍ശനങ്ങളില്‍ ആദ്യം ശരിയാണ് എന്നു തോന്നിയ ഒന്നാണ് പ്രിവിലേജ് ഇല്ലാത്ത സ്ത്രീകള്‍ക്ക് ഇറങ്ങിപ്പോക്ക് സാധ്യമല്ല എന്നുള്ളത്.

മഹത്തായ ഭാരതീയ അടുക്കള വിമര്‍ശനങ്ങളില്‍ ആദ്യം ശരിയാണ് എന്നു തോന്നിയ ഒന്നാണ് പ്രിവിലേജ് ഇല്ലാത്ത സ്ത്രീകള്‍ക്ക് ഇറങ്ങിപ്പോക്ക്…

പക്ഷേ.. വീണ്ടും ചിന്തിക്കുമ്പോൾ അല്ലെങ്കില്‍ നിരീക്ഷിക്കുമ്പോൾ മനസിലാകുന്ന ഒന്ന്.. സ്ത്രീ ജീവിതത്തിനു പ്രിവിലേജ് എന്നൊന്ന് ഉണ്ടോ ? ഇറങ്ങി പോരുന്നതിനു സവര്‍ണ്ണരും അവര്‍ണ്ണരും ആദിവാസികളും ആയ സ്ത്രീകള്‍ക്ക് മുന്നില്‍ പ്രശ്നങ്ങള്‍ നിരവധി ആണ്.അവള്‍ സാമ്ബത്തികമായി എത്ര മുന്നിലോ പിന്നിലോ ആവട്ടെ സംമൂഹം കുടുംബം ഇവ ഒക്കെ അവള്‍ക്കുമുന്നില്‍ ഇറങ്ങിപോക്കിന് തടസം ആകുന്നുണ്ട്. സ്‌ത്രീകളുടെ ഇത്തരം പ്രശ്നങ്ങള്‍ അത്‌ ഏത് തരം ജീവിതങ്ങളിലും വെല്ലുവിളികള്‍ നിറഞ്ഞതാണ്.സ്ത്രീ ജീവിതത്തിന് ആദിവാസി ദളിത് ഇടങ്ങളിലും പുരോഗമനത്തിന്‍റ്റെ അങ്ങേ അറ്റത്തും നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ഏറെയാണ്.. പോകാന്‍ ഇടം ഉണ്ടായാല്‍ പണം ഉണ്ടായാല്‍ മെച്ചപ്പെട്ട ജീവിതം ഉണ്ടായാല്‍ പരിഹരിക്കപ്പെടുന്ന ഒന്നല്ല അത്’. സംവിധായകന്‍ ആദ്ദേഹത്തിന്റ്റെ കുറിപ്പില്‍ വ്യക്തമാക്കി.

Noora T Noora T :